‘സഞ്ജനയുമായുള്ളത് സീരിയസ് റിലേഷൻ‘; സാന്ദ്രയെ മൈൻഡ് പോലും ചെയ്യാതെ സുജോ

ചിപ്പി പീലിപ്പോസ്
ചൊവ്വ, 25 ഫെബ്രുവരി 2020 (11:59 IST)
കണ്ണിന് അസുഖത്തെ തുടർന്ന് മാറി നിന്നിരുന്നവരിൽ മൂന്ന് പേർ കഴിഞ്ഞ ദിവസം ഹൌസിലേക്ക് തിരിച്ചെത്തിയിരുന്നു. രഘു, സുജോ, അലസാന്ദ്ര എന്നിവരായിരുന്നു തിരിച്ചെത്തിയത്. മറ്റൊരു വീട്ടിൽ ഒളിവിൽ കഴിയുന്നത് പോലെ ആയിരുന്നു വാസമെന്നായിരുന്നു രഘു പറഞ്ഞത്. എന്നാൽ, മൂവർക്കും ഫോൺ ഉപയോഗിക്കാൻ സാധിച്ചിരുന്നു എന്നാണ് ഇവരുടെ തന്നെ വാക്കുകൾ വ്യക്തമാക്കുന്നത്.
 
സഞ്ജന സുജോയുടെ കാമുകിയാണെന്ന് പവൻ ഹൌസിനുള്ളിൽ പറഞ്ഞിരുന്നു. എന്നാൽ, പവൻ ചുമ്മാ പറയുന്നതാണെന്നും സഞ്ജന തന്റെ ഫ്രണ്ട് മാത്രമാണെന്നുമായിരുന്നു അന്ന് സുജോ പറഞ്ഞിരുന്നത്. പക്ഷേ, ഹൌസിൽ തിരിച്ചെത്തിയ സുജോ ‘സഞ്ജനയുമായുള്ളത് സീരിയസ് റിലേഷൻ ആണെന്നും സാന്ദ്രയുമായി പ്ലാൻ ചെയ്ത് ഒരു സ്ട്രാറ്റർജി എന്ന രീതിയിൽ ഫേക്ക് പ്രണയമായിരുന്നു എന്നും’ സുജോ തുറന്നു സമ്മതിക്കുകയാണ്. 
 
അതേസമയം, സുജോ തന്നോട് സഞ്ജന അവന്റെ എക്സ് കാമുകി ആണെന്നായിരുന്നു പറഞ്ഞിരുന്നതെന്ന് അലസാന്ദ്ര വീണയോട് പറയുകയും ചെയ്തു. ഇതോടെ രണ്ടാളും പ്ലാൻ ചെയ്ത് തുടങ്ങിയതാണെങ്കിലും പവൻ വന്നതോടെ പ്ലാനിങ് ചീറ്റിയെന്ന് സുജോയ്ക്ക് മനസിലായി. കൂടുതൽ സംസാരിച്ച്, അടുത്തിടപഴകി അലസാന്ദ്രയ്ക്ക് എപ്പോഴോ സുജോയോട് പ്രണയം തോന്നിയിരിക്കാം എന്നും ആരാധകർ പറയുന്നുണ്ട്. 
 
ഏതായാലും അസുഖബാധിതരായി മൂവരും മാറിനിന്നെങ്കിലും ആ കാലയളവിൽ ഇവർക്ക് ഫോൺ ഉപയോഗിക്കാനുള്ള സാഹചര്യങ്ങൾ ഉണ്ടായിരുന്നുവെന്ന് വ്യക്തം. സുജോയ്ക്ക് സഞ്ജനുമായുള്ള ബന്ധം ആത്മാർത്ഥമാണെന്ന് പുറത്തുനിന്നും അറിഞ്ഞെന്നും ഇക്കാര്യം തന്റെ വീട്ടിൽ നിന്നും ഫോൺ വിളിച്ചപ്പോൾ വീട്ടുകാർ പറഞ്ഞെന്നുമായിരുന്നു അലസാന്ദ്ര വീണയോട് പറഞ്ഞത്. 
 
ഹൌസിനുള്ളിൽ തിരിച്ചെത്തിയെങ്കിലും സുജോയും അലസാന്ദ്രയും പരസ്പരം സംസാരിക്കുന്നത് പോലും കാണിച്ചിട്ടില്ല. എന്താണ് നിങ്ങൾ രണ്ടാളും മിണ്ടാത്തതെന്ന് വീണാ ഇരുവരോടും ചോദിക്കുന്നുമുണ്ട്. ഏതായാലും പുറത്ത് നടക്കുന്ന ആരവങ്ങളും കളികളും അറിഞ്ഞ് അകത്ത് വീണ്ടും തിരിച്ച് കയറിയവരാണ് രഘുവും അലസാന്ദ്രയും സുജോയും. ആയതിനാൽ തന്നെ ഇവർ മൂന്ന് പേരും ഇനി ഏഠ് രീതിയിലാണ് ഹൌസിനുള്ളിൽ കളിക്കുക എന്ന് കണ്ടറിയാം.

അനുബന്ധ വാര്‍ത്തകള്‍

Next Article