ബിഗ് ബോസ് താരം പവൻ ഇനി നായകൻ, ഫസ്റ്റ് ലുക്ക് പുറത്ത്; ‘നീ പൊളിക്ക് മുത്തേ’യെന്ന് ആരാധകർ

ചിപ്പി പീലിപ്പോസ്

ചൊവ്വ, 25 ഫെബ്രുവരി 2020 (11:07 IST)
ബിഗ് ബോസ് സീസൺ 2വിലൂടെ ശ്രദ്ധേയനായ താരമാണ് പവൻ ജിനോ തോമസ്. വൈൽഡ് കാർഡ് എൻ‌ട്രിയിലൂടെ എത്തിയ പവൻ കണ്ണിന് അസുഖത്തെ തുടർന്ന് മത്സരത്തിൽ നിന്നും പുറത്താവുകയായിരുന്നു. ഇപ്പോഴിതാ, തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ അനുഭവം പങ്കുവെയ്ക്കുകയാണ് പവൻ. 
 
‘പ്രിസണ്‍’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുകയാണ് പവൻ. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പവന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു. ജിനു സേവ്യര്‍ സംവിധാനം ചെയ്യുന്ന ചിത്രം ആന്‍ മേഴ്‌സി പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്നത്. സൂര്യ ദേവ് ആണ് ഛായാഗ്രഹണം.
 
ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണങ്ങള്‍ ഒരുക്കുന്നതും സംവിധായകന്‍ ജിനു സേവ്യര്‍ തന്നെയാണ്. ”ഹായ് കേരള, എന്റെ ആദ്യ മലയാളം ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പങ്കുവയ്ക്കുന്നതില്‍ ഞാന്‍ വളരെയധികം സന്തോഷവാനാണ്. നിങ്ങളുടെ സ്‌നേഹവും പിന്തുണയും ഉണ്ടെങ്കില്‍ മാത്രമേ എനിക്ക് ഇത് ചെയ്യാന്‍ കഴിയൂ. നിങ്ങളോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. ദയവായി ഈ സ്‌നേഹം എപ്പോഴും കാണിക്കുക. നിങ്ങളെ എല്ലാവരെയും രസിപ്പിക്കാന്‍ ഞാന്‍ പരമാവധി ശ്രമിക്കും…ലവ് യു ഫാം” എന്ന കുറിപ്പും പവന്‍ പങ്കുവച്ചിട്ടുണ്ട്.

പവന് എല്ലാ വിധ ആശംസകളും അറിയിച്ച് ആരാധകരും രംഗത്തെത്തി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍