ഊബർ ഡ്രൈവർ മോഷമായി പെരുമാറി, ഒടുവിൽ കാറിൽനിന്ന് ഇറങ്ങേണ്ടിവന്നു, അനുഭവം തുറന്നുപറഞ്ഞ് അഹാന കൃഷ്ണ

ഞായര്‍, 23 ഫെബ്രുവരി 2020 (11:46 IST)
ഊബര്‍ ഡ്രൈവറില്‍ നിന്ന് മോഷം പെരുമാറ്റം ഉണ്ടായതോടെ കാറിൽനിന്നും ഇറങ്ങേണ്ടിവന്നു എന്ന് നടി അഹാന കൃഷ്ണയും അമ്മ സിന്ദു കൃഷ്ണയും. കൊച്ചിയിൽവച്ചുണ്ടായ അനുഭവത്തെ കുറിച്ച് തുറന്നുപറയുകയാണ് അഹാന. ഷോപ്പിങ് മാളില്‍ നിന്നും മടക്കയാത്രക്കാണ് അഹാനയും അമ്മയും ഊബര്‍ ബുക്ക് ചെയ്തത്. 
 
'കാർഡിലൂടെ പേയ്‌മെന്റ് നൽകാനുള്ള ഓപ്ഷനാണ് നൽകിയിരുന്നത്. എന്നാൽ ഈ ഓപ്ഷൻ മാറ്റി ക്യാഷ് ആക്കണമെന്ന് ഡ്രവാർ ആജ്ഞാപിക്കുകയായിരുന്നു. ഊബർ കാർഡ് ഓപ്ഷൻ തന്നിട്ടുണ്ടല്ലോ എന്ന് ചോദിച്ചപ്പോൾ ഇത് ഊബറിന്റെ വണ്ടിയല്ല എന്റെ വണ്ടിയാണ് എന്നായിരുന്നു മറുപടി. നിങ്ങളുടെ കാർഡൊന്നും വേണ്ട, എനിക്ക് പെട്രോൾ അടിക്കാൻ പണം വേണം എന്നെല്ലാം പറഞ്ഞ് ഡ്രൈവർ തട്ടിക്കയറാൻ തുടങ്ങി.
 
പിന്നീട് കാറിൽനിന്നും ഇറങ്ങിപ്പോകാൻ ഡ്രൈവർ പറയുകയായിരുന്നു. ഇതോടെ കാറിന്റെ നമ്പർ ഫോട്ടോ എടുക്കാൻ അമ്മ എന്നോട് പറഞ്ഞു ഇത് കേട്ടതോടെ ഞാൻ തന്നെ കൊണ്ടുവിടാം എന്നായി ഡ്രൈവർ. അതിന്റെ ആവശ്യമില്ല എന്ന് പറഞ്ഞ്. ഊബറിൽ മറ്റൊരു ടാക്സി ബുക്ക് ചെയ്ത് കാത്തുനിൽക്കുമ്പോൾ അയാൾ തന്നെ വീണ്ടുവന്ന് കാറിൽ കയറാൻ നിർബ്ബന്ധിച്ചു. അഹാന പറഞ്ഞു.
 
സംഭവത്തിൽ ഊബർ അധികൃതർക്ക് അഹാന പരാതി നൽകിയിട്ടുണ്ട്. വിന്‍സെന്റ് എന്ന പേരുള്ള ഡ്രൈവറുടെ വണ്ടി ബുക്ക് ചെയ്ത സ്‌ക്രീന്‍ ഷോട്ട് സഹിതം അഹാന തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവച്ചു. ഈ പേരിലുള്ള ആളുടെ വണ്ടി കണ്ടാല്‍ ഒരിക്കലും ബുക്ക് ചെയ്യരുതെന്നായിരുന്നു അഹാനയുടെ പോസ്റ്റ്. സംഭവം വിശദീകരിച്ച് പിന്നീട് താരം വിഡിയോ പങ്കുവാക്കുകയും ചെയ്തു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍