കുളത്തൂപ്പുഴയിൽ കണ്ടെത്തിയത് പാക് നിർമ്മിത വെടിയുണ്ടകൾ എന്ന് സംശയം, അന്വേഷണം ആന്റി ടെററിസ്റ്റ് സ്ക്വാഡിന്

ഞായര്‍, 23 ഫെബ്രുവരി 2020 (09:42 IST)
തിരുവനന്തപുരം തെൻ‌മല സംസ്ഥാന പാതയിൽ വനത്തോട് ചേർന്നുള്ള റോഡരികിൽ ഉപേഷിക്കപ്പെട്ട നിലയിൽ വെടിയുണ്ടകൾ കണ്ടെത്തി. റോഡരികിൽ കവറിൽ പൊതിഞ്ഞ നിലയിലാണ് വെടിയുണ്ടകൾ കണ്ടെത്തിയത്. കുളത്തൂപ്പുഴ മടത്തറ പാതയിൽ മുപ്പതടി പാലത്തിന് സമീപത്തുനിന്നുമാണ് വെടിയുണ്ടകൾ കണ്ടെത്തിയത്. കണ്ടെത്തിയ വെടിയുണ്ടകളിൽ ഒന്നിൽ പിഒഫ് അഥവ പാകിസ്ഥാൻ ഓർഡിനൻസ് ഫാക്ടറി എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.
 
വെടിയുണ്ടകൾ പാകിസ്ഥാനിൽ നിർമ്മിച്ചതവാം എന്നാണ് പ്രാഥമിക നിഗമനം. അതിനാൽ തന്നെ സംഭവം ഗുരുതരമാണെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. 14 വെടുയുണ്ടകളിൽ 12 എണ്ണം വെടിയുണ്ടകൾ വയ്ക്കുന്ന ബൽറ്റിലും രണ്ടെണ്ണം വേറിട്ടുമാണ് കണ്ടെത്തിയത്. സൈന്യംവും പൊലീസും ഉപയോഗിയ്ക്കുന്ന ലോങ്ങ് റേഞ്ചിൽ വെടിയുതിർക്കാവുന്ന തോക്കുകളിൽ ഉപയോഗിക്കുന്ന 7.62 എംഎം വെടിയുണ്ടകളാണിവ.
 
അന്വേഷണം ആന്റി ടെററിസ്റ്റ് സ്ക്വാഡിന് കൈമാറി. മിലിറ്ററി ഇന്റലിജൻസ് ഇന്നോ നാളെയോ സ്ഥലം സന്ദർശിച്ച് വിവരങ്ങൾ ശേഖരിക്കും. കഴിഞ്ഞദിവസം ഉച്ചതിരിഞ്ഞ് ഇതുവഴി കടന്നുപോവുകയായിരുന്ന മടത്തറ സ്വദേശി ജോഷി, സുഹൃത്ത് അജീഷ് എന്നിവരാണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ പൊതി കണ്ടെത്തിയത്. തുടർന്ന് വടികൊണ്ട് പൊതി തുറന്നു നോക്കിയതോടെയാണ് വെടിയുണ്ടകളാണെന്ന് വ്യക്തമായത്. ഇതോടെ ഇരുവരും പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍