'ഡോണ്ട് വറി കേരള’ - പാടിപ്പാടി റഹ്മാൻ കേരളത്തിനായി വാരിക്കൂട്ടിയത് 1 കോടി!

Webdunia
ചൊവ്വ, 4 സെപ്‌റ്റംബര്‍ 2018 (14:50 IST)
കേരളത്തിന് പ്രളയക്കെടുതിയിൽ നിന്നും കരകയറാൻ സംഗീതമാന്ത്രികന്റെ കൈത്താങ്ങ്. എ ആർ റഹ്മാനും അദ്ദേഹത്തിന്റെ സംഗീത ബാന്റും ചേർന്ന് അമേരിക്കയിൽ നടത്തിയ സംഗീതപരിപാടിയിൽ നിന്നും ലഭിച്ച ഒരു കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു.
 
കേരളത്തിലെ എന്റെ സഹോദരി സഹോദരൻമാർക്കായി എന്റെ ചെറിയ സംഭാവന എന്നാണ് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചത്. മുൻപ് പ്രളയം വൻനാശം വിതച്ച വാർത്തയറിഞ്ഞപ്പോൾ സ്റ്റേജ് ഷോയ്ക്കിടയിൽ കേരളത്തിനായി റഹ്മാൻ പാടുന്ന വിഡിയോ സോഷ്യൽ മീഡിയകളിൽ വൈറലായിരുന്നു. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article