ബോണറ്റിലേക്ക് ആഞ്ഞുകയറി, കലിപൂണ്ട് പിന്തുടർന്ന് പെരുമ്പാമ്പ്, വീഡിയോ !

Webdunia
വ്യാഴം, 3 ഒക്‌ടോബര്‍ 2019 (17:53 IST)
ആഫ്രിക്കയിലെ മൊസാംബിക്കിൽ വിനോദ സഞ്ചാരികളെ പെരുമ്പാമ്പ് ഭയപ്പെടുത്തിയ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി മാറിയിരിക്കുകയാണ്. വാഹനത്തിന്റെ അടിയിയിൽ പെടാതിരിക്കാനായി ആഫ്രിക്കൻ റോക്ക് പൗതൺ വിഭാഗത്തിൽപ്പെട്ട പെരുമ്പാമ്പിന്റെ വാലിൽ പിടിച്ച് വലിച്ചതാണ് പ്രശ്നമായത്.
 
വാലിൽ പിടിച്ച് വലിച്ചതോടെ പ്രകോപിതനായ പാമ്പ് തൊട്ടുമുന്നിലുണ്ടായിരുന്ന ലാൻഡ റോവർ കാറിന്റെ മുകളിലേക്ക് ആഞ്ഞൊരു കയറ്റം. ഉടൻ തന്നെ വാഹനം പുറകോട്ടെടുത്തതോടെ പാമ്പ് പിന്നോട്ട് വീണു, കലിപൂണ്ട് പെരുമ്പാമ്പ് അൽപദൂരത്തേക്ക് കാറിനെ പിന്തുടരുകയായിരുന്നു. പിന്നീട് അടുത്തുണ്ടായിരുന്നു പൊന്തക്കാട്ടിലേക്ക് ഇഴഞ്ഞു കയറി. ഇതോടെയാണ് ആളുകളുടെ ശ്വാസം നേരെ വീണത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article