ഡ്രൈ ഡേയിലേക്ക് വേണ്ടി മാറ്റിവച്ച മദ്യക്കുപ്പി കാണാനില്ല, അച്ഛനെ ക്രൂരമായി മർദ്ദിച്ച് മകൻ

വ്യാഴം, 3 ഒക്‌ടോബര്‍ 2019 (13:21 IST)
ആലപ്പുഴ: ഡ്രൈ ഡേയിൽ കഴിക്കാൻ മാറ്റിവച്ചിരുന്ന മദ്യം കാണാനില്ല എന്ന് ആരോപിച്ച് സ്വന്തം അച്ഛനെ ക്രൂരമായി മർദ്ദിച്ച് മകൻ. ആലപ്പുഴ ജില്ലയിൽ കുറത്തിക്കാടാണ് സംഭവം ഉണ്ടായത് ഒക്‌ടോബർ ഒന്നിന് സംസ്ഥാനത്ത് ഡ്രൈ ഡേ ആയിരുന്നു ഒക്‌ടോബർ രണ്ട് ഗാന്ധി ജയന്തി ആയിരുന്നതിനാൽ രണ്ട് ദിവസം സംസ്ഥാനത്ത് ബിവറേജസ് ഔട്ട്‌ലെറ്റുകൾ അവധിയായിരുന്നു. ഇത് മുന്നിൽക്കണ്ട് വാങ്ങിയ മദ്യക്കുപ്പി കാണാതായതോടെയാണ് യുവാവിന്റെ ക്രൂരത.
 
മദ്യപ്പിക്കുപ്പി എവിടെ എന്ന് ചോദിച്ച് 29കാരനായ രതീഷ് അച്ഛൻ രഘുവിനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. അമ്മയുടെ മുന്നിലിട്ടായിരുന്നു ഇയാൾ അച്ഛനെ മർദ്ദിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹ്യ മധ്യമങ്ങൾ വഴി പ്രചരിച്ചതോടെ വധശ്രമത്തിന് പൊലീസ് സ്വമേധയാ കേസെടുത്തു. കുപ്പി എവിടെ എന്ന് ചോദിച്ചുകൊണ്ടായിരുന്നു യുവാവിന്റെ മർദ്ദനം. തനിക്കറിയില്ല എന്ന് നിലവിളിച്ചുകൊണ്ട് പിതാവ് പറയുന്നത് വീഡിയോയിൽ കേൾക്കാം. 
 
മർദ്ദിക്കുന്നതിനിടെ പിതാവിന്റെ മുണ്ട് രതീഷ് വലിച്ചൂരുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്തു. കൊല്ലല്ലേടാ എന്ന് യുവവിന്റെ അമ്മ വിളിച്ചു പറയുന്നത് വീഡിയോയിൽ കാണാം.രതീഷിനെ തടുക്കാൻ അയൽക്കാരനായ ഒരു യുവാവ് എത്തി എങ്കിലും. മദ്യപിക്കാനുള്ള കാശ് നി തരുമോ എന്ന് ചോദിച്ച് രതീഷ് ഇയാളോടു തട്ടിക്കയറുന്നുണ്ട്. മദ്യപിച്ച് വന്ന് വഴക്കുണ്ടാക്കുന്നത് പതിവായതോടെ അച്ചനും അമ്മയും ചേർന്ന് രതീഷ് വാങ്ങിയ മദ്യക്കുപ്പി ഒളിപ്പിച്ചുവക്കുകയായിരുന്നു. പൊലീസ് കേസെടുത്തത് അറിഞ്ഞതോടേ രതീഷ് ഒളിവിലാണ്. ഇയാളെ കണ്ടെത്തൻ പൊലീസ് തിരച്ചിൽ ആരംഭിച്ചു. 
                

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍