ജാക്കറ്റുകളിലേക്ക് ടെക്നോളജിയെകൂടി ലയിപ്പിച്ച് ചേർത്തിരിക്കുകയാണ് അഗോള ഫാഷൻ ബ്രൻഡായ ലിവൈസ്. കോളുകൾ സ്വീകരിക്കാനും കൈകാര്യം ചെയ്യാനും സാധിക്കുന്ന അധ്യാധുനിക സ്മാർട്ട് ജാക്കറ്റുകളെ ലിവൈസ് വിപണിയിൽ അവതരിപ്പിച്ചു. 14,058 രൂപ മുതല്‍ 17,608 രൂപ വരെയാണ് ജാക്കറ്റുകളുടെ വില.
ഗൂഗിളിന്‍റെ ജാക്ക്വാര്‍ഡ് പ്ലാറ്റ് ഫോമുമായി ചേര്‍ന്നാണ് ലിവൈസ് ഈ ജാക്കറ്റ് പുറത്ത് ഇറക്കിയിരിക്കുന്നത്. ട്രക്ക്ർ, ഷെർപ്പ് എന്നിങ്ങനെ രണ്ട് സ്മാർട്ട് ജാക്കറ്റുകളാണ് നിലവിൽ ലിവൈസ് പുറത്തിറക്കിയിരിക്കുന്നത്.