ഒറ്റ രക്ത പരിശോധനകൊണ്ട് 20 തരം ക്യാൻസറുകളെ തിരിച്ചറിയാൻ സാധിക്കുന്ന പുതിയ സാങ്കേതികവിദ്യ വികസിപ്പിച്ചിരിക്കുകയാണ് ഒരു കൂട്ടം ഗവേഷകർ. നെക്സ്‌റ്റ് ജെനെറേഷൻ സീക്വൻസിംഗ് സങ്കേതികവിദ്യ അടിസ്ഥനപ്പെടുത്തിയാണ് ഈ രീതി വികസിപ്പിച്ചിരിക്കുന്നത്. ക്യാൻസർ രോഗികളും. ക്യാൻസർ നിർണയത്തിനായി എത്തിയവരും ഉൾപ്പടെ 3600 ആളുകളിൽ ഈ രീതി പരീക്ഷിച്ചിരുന്നു.
ക്യാൻസർ കണ്ടെത്തുക മാത്രമല്ല ശരീരത്തിൽ ക്യാൻസറിന് കാരണമായ ആദ്യ കോശത്തെ കണ്ടെത്തുന്നതിനും ഈ രീതി സഹായിക്കും എന്നാണ് ഗവേഷകർ അവകാശപ്പെടുന്നത്. ഡിഎൻഎയിലെ മെതിൽ ഗ്രൂപ്പിൽ വരുന്ന മാറ്റങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ഈ രീതി ക്യാൻസർ നിർണയം നടത്തുന്നത്. ഈ രീതി അധികം വൈകാതെ തന്നെ വ്യാപകമയി ഉപയോഗിക്കപ്പെടും എന്നും ഗവേഷകർ പറയുന്നു.