ലോകത്തെ ശക്തരായ 100 വനിതകൾ ആദ്യ പത്തിൽ ഇവരാണ്

വ്യാഴം, 8 ഡിസം‌ബര്‍ 2022 (19:58 IST)
ലോകത്തെ ശക്തരായ 100 സ്ത്രീകളുടെ പട്ടിക പുറത്തുവിട്ട് ഫോബ്സ് മാഗസിൻ. ഇന്ത്യയിൽ നിന്ന് ധനമന്ത്രി നിർമല സീതാരാമൻ ഉൾപ്പടെ ആറുപേരാണ് പട്ടികയിൽ ഇടം നേടിയത്. ലിസ്റ്റിൽ മുപ്പത്തിയേഴാം സ്ഥാനത്താണ് നിർമല സീതാരാമൻ.
 
വ്ളാഡിമിർ പുട്ടിൻ്റെ നേതൃത്വത്തിൽ യുക്രയ്ൻ അധിനിവേശം നടന്ന സമയത്തെ യൂറോപ്യൻ കമ്മീഷൻ പ്രസിഡൻ്റായിരുന്ന ഉർസുല വോൺ ഡെർ ലെയനെയാണ് പട്ടികയിൽ ഒന്നാമത്. യൂറോപ്യൻ സെൻട്രൽ ബാങ്ക് പ്രസിഡൻ്റ് ക്രിസ്റ്റീൻ ലഗാർഡെ, യുഎസ് വൈസ് പ്രസിഡൻ്റ് കമല ഹാരിസ് എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ.
 
മാരി ബാറ(യുഎസ്എ), അബിഗലി ജോൺസൺ(യുഎസ്എ),മെലിൻഡ ഫ്രെഞ്ച് ഗേറ്റ്സ്(യുഎസ്എ), ജോർജിയ മെലോണീ(ഇറ്റലി), കരെൻ ലിഞ്ച്(യുഎസ്എ),ജുലിയ സ്വീറ്റ്(യുഎസ്എ) ,ജെയ്ൻ ഫ്രേസർ(യുഎസ്എ) എന്നിവരാണ് ആദ്യ പത്തിലുള്ള മറ്റ് വനിതകൾ.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍