പെൺകുട്ടികൾ 9:30ന് ശേഷം പുറത്തിറങ്ങരുത്, എന്നാൽ ആൺകുട്ടികൾക്കാവാം: നിലപാട് വിവേചനപരമെന്ന് വനിതാ കമ്മീഷൻ

ബുധന്‍, 30 നവം‌ബര്‍ 2022 (14:15 IST)
വിദ്യഭ്യാസ സ്ഥാപനങ്ങളിൽ ഒരു തരത്തിലുള്ള ആൺ- പെൺ വിവേചനവും പാടില്ലെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി. പെൺകുട്ടികൾ ഒൻപതര കഴിഞ്ഞാൽ പുറത്തിറങ്ങരുത്. എന്നാൽ ആൺകുട്ടികൾക്കാവാം എന്ന സമീപനം വിവേചനപരം തന്നെയാണെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും പി സതീദേവി പറഞ്ഞു.
 
കോഴിക്കോട് മെഡിക്കൽ കോളേജ് ഹോസ്റ്റലിൽ പെൺകുട്ടികൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നതിനെ പറ്റിയുള്ള ചോദ്യങ്ങൾക്ക് പ്രതികരിക്കുകയായിരുന്നു സതീദേവി. മെഡിക്കൽ കോളേജുകൾ സമൂഹത്തോട് പ്രതിബദ്ധതയുള്ള ഡോക്ടർമാരെ വാർത്തെടുക്കുന്ന സ്ഥലമാണെന്നും അവിടെ വിവേചനം പാടില്ലെന്നും വനിതാ കമ്മീഷൻ വ്യക്തമാക്കി.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍