ഗായിക സയനോര ഫിലിപ്പ് അഭിനയ ലോകത്തേക്ക്, നടിയുടെ ആദ്യ സിനിമ അഞ്ജലി മേനോന്റെ 'വണ്ടര്‍ വുമണ്‍'

കെ ആര്‍ അനൂപ്

വ്യാഴം, 17 നവം‌ബര്‍ 2022 (15:08 IST)
ഗായികയും സംഗീത സംവിധായികയുമായ സയനോര ഫിലിപ്പ് അഭിനയ ലോകത്തേക്ക് ചുവട് വെക്കുന്നു.അഞ്ജലി മേനോന്റെ 'വണ്ടര്‍ വുമണ്‍' എന്ന സിനിമയിലൂടെയാണ് ഗായികയുടെ അരങ്ങേറ്റം.
 
സംവിധായിക തന്നെയാണ് തന്നെ സിനിമയിലേക്ക് കാസ്റ്റ് ചെയ്തതെന്ന് സയനോര പറയുന്നു.
 
 'എന്തുകൊണ്ട് ഞാന്‍?' എന്ന് ചോദിച്ചെങ്കിലും അഞ്ജലി അതിന് ഉത്തരം നല്‍കിയില്ല. എന്റെ ജിജ്ഞാസ വര്‍ധിച്ചു, ആദ്യ ദിവസത്തെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ ശേഷം ഞാന്‍ അഞ്ജലിയോട് വീണ്ടും ചോദിച്ചു, മറുപടി നല്‍കി, ഒരു വര്‍ഷം മുമ്പ് സോഷ്യല്‍ പങ്കുവെച്ച തന്റെ വൈറലായ വീഡിയോയാണ് എന്നെ സിനിമയിലേക്ക് കാസ്റ്റ് ചെയ്യാന്‍ കാരണമെന്ന് അഞ്ജലി പറഞ്ഞെന്ന് സയനോര ഒരു അഭിമുഖത്തിനിടയില്‍ പറഞ്ഞു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Sayanora Philip (@sayanoraphilip)

നദിയ മൊയ്തു, നിത്യ മേനോന്‍, പാര്‍വതി തിരുവോത്ത്, പത്മപ്രിയ, സയനോര ഫിലിപ്പ്, അമൃത സുഭാഷ്, അര്‍ച്ചന പത്മിനി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ആറ് ഗര്‍ഭിണികളെ ചുറ്റിപ്പറ്റിയുള്ള ഇംഗ്ലീഷ് ചിത്രമാണ് 'വണ്ടര്‍ വുമണ്‍'.വെള്ളിയാഴ്ച ഒടിടി റിലീസ് ചെയ്യും.
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍