ഡൽഹീ: ചരിത്രത്തിലെ ഏറ്റവും വലിയ കരാർ സ്വന്തമാക്കി രാജ്യത്തെ ഏറ്റവും വലിയ സോഫ്റ്റ്‌വെയയർ കമ്പനികളിൽ ഒന്നായ വിപ്രോ. അമേരിക്കന്‍ കമ്പനിയായ അലൈറ്റ് സെലൂഷ്യന്‍സ് എല്‍എല്‍സി എന്ന കമ്ബനിയുമായി 1.5 ബില്യണ്‍ ഡോളറിന്റെ കരാറിനാണ് വിപ്രോ ഒപ്പുവച്ചിരിക്കുന്നത്. 10650 കോടിയോളമാണ് ഇന്ത്യൻ രൂപയിൽ കരറിന്റെ മൂല്യം.
അലൈറ്റ് സെലൂഷ്യൻസിന്റെ ഇന്ത്യയിലെ പ്രവർത്തനങ്ങൾ ഏറ്റെടുക്കുമെന്ന് വിപ്രോ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഇതോടെ ഓഹരി വിപണിയിൽ വിപ്രോയുടെ വിപണി മൂല്യം ഉയർന്നു. കരാർ സെപ്റ്റംബറോടെ പൂർത്തിയാവുമെന്നാണ് പുറത്തുഅവരുന്ന വിവരം. വിപ്രോയുടെ ഐ റ്റി ഇതര കമ്പനിയായ വിപ്രോ എന്റർപ്രൈസെസും മികച്ച നേട്ടമാണ് കൈവരിക്കുന്നത്.