ഭാര്യമാരുടെ പീഡനത്തിന് ഇരയാകുന്നവര്‍ക്ക് 'പുരുഷ ആയോഗ്' വേണം: ആവശ്യവുമായി ബി ജെ പി എംപിമാര്‍

ഞായര്‍, 2 സെപ്‌റ്റംബര്‍ 2018 (16:29 IST)
ഡൽഹി: പീഡനത്തിനിരയാവുന്ന പുരുഷൻമാരെ സംരക്ഷിക്കുന്നതിനായി ദേശീയ വനിതാ കമ്മിഷന്റെ മാതൃകയിൽ പുരുഷ ആയോഗ് സ്ഥാപിക്കണം എന്ന് ബി ജെ പി എംപിമാർ. ഖോസിയില്‍ നിന്നുള്ള എം പി ഹരിനാരായണ്‍ രാജ്ബര്‍, ഹാര്‍ദോയിയില്‍ നിന്നുള്ള എം പി അന്‍ഷുല്‍ വര്‍മ എന്നിവരാണ് ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്. 
 
പുരുഷ ആയോഗ് സ്ഥാപിക്കണം എന്നാവശ്യപ്പെട്ട് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കവെയാണ് ഇരു എം പിമാരും ഇക്കാര്യം പറഞ്ഞത്. വിശയം പാർലമെന്റിൽ ഉന്നയിച്ചിട്ടുണ്ട്. ഭാര്യമാരിൽ നിന്നും പീഡനം നേരിടുന്ന പുരുഷൻ‌മാരുടെ എണ്ണം കൂടിവരികയാണെന്നും ഇവർ പറയുന്നു. 
 
തുല്യതക്ക വേണ്ടുയാണ് തങ്ങൾ വാദിക്കുന്നത്, എല്ലാ സ്ത്രീകളും കുറ്റക്കാരാണെന്നും എല്ലാ പുരുഷന്മാരും തെറ്റുകാരാണെന്നും പറയാ‍നാവില്ല. മറ്റുള്ളവരെ ഉപദ്രവൈക്കുന്നവർ രണ്ട് വിഭാഗങ്ങളിലുമുണ്ട്. എന്നാൽ പുരുഷൻ‌മാരുടെ പ്രശ്നപരിഹാരത്തിനായി രജ്യത്ത് പ്രത്യേക സംവിധാനങ്ങളില്ല എന്നും ഇവർ പറയുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍