സന്താനഭാഗ്യത്തിനായി അഷ്ടമിരോഹിണി ദിനത്തിൽ ജപിക്കാം ഈ മന്ത്രം

ഞായര്‍, 2 സെപ്‌റ്റംബര്‍ 2018 (14:27 IST)
ഭഗവാൻ ശ്രീകൃഷ്ണന്റെ ജൻ‌മനാളായ അഷ്ടമി രോഹിണി ഏറെ പ്രധാനപ്പെട്ടതാണ്. ചിങ്ങത്തിലെ അഷ്ടമി രോഹിണിയിഒലാണ് ഭഗവാൻ കൃഷണൻ ജൻ‌മമെടുക്കുന്നത്. ഈ ദിവസം കര്യ സാധ്യത്തിനും ആഗ്രഹ സഫലീകരണത്തിനുമെല്ലാം ഉത്തമമാണ് എന്നാണ് വിശ്വാസം.
 
ഏറെ കാലമായി സന്താനഭാഗ്യത്തിനായി പ്രാർത്തിക്കുന്നവർക്കും നേർച്ച നടത്തുന്നവർക്കും ഉത്തമമായ ദിവസം തന്നെയാണ് അഷ്ടമിരോഹിണി. ഈ ദിനത്തിൽ സന്താനഗോപാല മന്ത്രം ജപിച്ചാൽ സന്താന സൌഭാഗ്യം ലഭിക്കും എന്നാണ് വിശ്വാസം. 41 ആവർത്തിയാണ് സന്താനഗോപാല മന്ത്രം ജപിക്കേണ്ടത്.
 
ദേവകീസുത ഗോവിന്ദ വാസുദേവ ജഗത്പതേ
ദേഹിമേ തനയം കൃഷ്ണ ത്വാമഹം ശരണം ഗത
 
കൃഷണാ അങ്ങെയിൽ ഞാൻ അഭയം പ്രാപിക്കുന്നു. എനിക്ക് സന്താന സൌഭാഗ്യം നൽകിയാലും. എന്നാണ് ഈ മന്ത്രത്തിന്റെ പരമമായ അർത്ഥം. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍