കനയ്യകുമാർ സി പി ഐ ചിഹ്നത്തിൽ ലോൿസഭയിലേക്ക് മത്സരിക്കുന്നു; പ്രതിപക്ഷ പാർട്ടികളുടെ മഹാസഖ്യം പിന്തുണക്കും

ഞായര്‍, 2 സെപ്‌റ്റംബര്‍ 2018 (13:01 IST)
ഡൽഹി: ജെ എൻ യു വിദ്യാർത്ഥി നേതാവ് കനയ്യകുമാർ വരുന്ന ലോൿസഭാ തിരഞ്ഞെടുപ്പിൽ ബീഹാറിലെ ബെഗുസാരായി മണ്ഡലത്തില്‍നിന്നും ജനവിധിതേടും. സി പി ഐ ചിഹ്നത്തിൽ കോൺഗ്രസ് ഉൾപ്പടെയുള്ള പ്രതിപക്ഷ പാർട്ടികളുടെ മഹാസഖ്യത്തിന്റെ നോമിനിയാണ് കനയ്യകുമാർ തിരഞ്ഞെടുപ്പിൽ മത്സരിക്കുക. 
 
ബിഹാറിലെ കോൺഗ്രസ് നേതൃത്വവും ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ്, മകന്‍ തേജസ്വി യാദവ്, എന്നിവരും ഇക്കാര്യത്തിൽ അന്തിമ തീരുമാനത്തിൽ എത്തിയതായി ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. മഹാസഖ്യത്തിലെ എല്ലാ പാർട്ടികളും കനയ്യകുമാറിനെ പിന്തുണക്കും എന്നാണ് റിപ്പോർട്ടുകൾ. 
 
ബിജെപിയുടെ ബൊഹ്‌ളാ സിങാണ്  നിലവിൽ ഈ മണ്ഡലത്തിൽ നിന്നുമുള്ള പ്രതിനിധി. ബെഗുസാരായി ജില്ലയിലെ ബിഹാത്ത് പഞ്ചായത്താണ് കനയ്യയുടെ സ്വദേശം. സ്വന്തം നാട്ടിലെ വിജയ സാധ്യത കണക്കിലെടുത്താണ്. ഈ സിറ്റ് കനയ്യകുമാറിനു നൽകാൻ മഹാ സഖ്യം തീരുമാനിച്ചത് എന്നാന് സൂചന. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍