കണ്ണൂരിൽ ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച് ഭർത്താവ് പൊലീസിൽ കീഴടങ്ങി

ഞായര്‍, 2 സെപ്‌റ്റംബര്‍ 2018 (15:45 IST)
കണ്ണൂര്‍: ഭാര്യയെ വെട്ടിയശേഷം ഭര്‍ത്താവ് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. കണ്ണൂർ പയ്യന്നൂരിലെ അരവന്‍ചാലിലാണ് സംഭവം ഉണ്ടായത് കല്ലുകുന്നേല്‍ സത്യൻ എന്നയാളാണ് ഭാര്യ രജിതയെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം പൊലീസിൽ കീഴടങ്ങിയത്. അക്രമത്തിൽ പരിക്കേറ്റ ഭാര്യ രജിത പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.
 
സത്യനെ കോടതിയില്‍ ഹാജരാക്കി. ഇയളെ കോടതി റിമാന്‍ഡില്‍ വിട്ടു. കുടുംബ വഴക്കാണ് ഭാര്യയെ വെട്ടാന്‍ കാരണമെന്നാണ് ഇയാള്‍ പോലീസിന് മൊഴി നല്‍കിയിരിക്കുന്നത്. എന്നാൽ വാട്ട്സാപ്പ് സന്ദേശവുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് അക്രമിത്തിലേക്ക് നയിച്ചത് എന്നാണ് സൂചന.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍