സ്‌മാര്‍ട്ട് ഫോണ്‍ രംഗത്ത് വിപ്ളവം സൃഷ്‌ടിച്ച മൊബൈല്‍ സാംസങ് ഗാലക്സി സീരിസ് സ്മാർട്ഫോണുകളുടെ വില കുറച്ചു. നേരത്തെ ഗാലക്സി എസ് 5 ഫോണുകളുടെ വില കമ്പനി കുറച്ചിരുന്നു. അതിനു പിന്നാലെയാണ് മൊബൈല്‍ പ്രേമികളുടെ മനം കവരുന്ന നീക്കവുമായി സാംസങ് വീണ്ടുമെത്തിയിരിക്കുന്നത്.
43,250 രൂപയ്ക്ക് ലോഞ്ച് ചെയ്ത ഗാലക്സി എസ് 5 ഫോണുകളുടെ വിലയിപ്പോള്‍ 37,500രൂപയാണ്. ഗാലക്സി എസ് 5 എൽടിഇ ഫോണുകുടെ വില 4,990രൂപയും കുറച്ചിരുന്നു. 45,290 രൂപയ്ക്ക് ലോഞ്ച് ചെയ്ത ഫോണുകൾ ഇപ്പോൾ 40,300രൂപയ്ക്ക് ലഭ്യമാക്കിയ കമ്പനിയാണ് സ്മാർട്ഫോണുകളുടെ വില വീണ്ടും കുറച്ചത്.
ഗാലക്സി ഏസ് എൻഎക്സ്ടി, ഗാലക്സി സ്റ്റാർ അഡ്വാൻസ്, ഗാലക്സി ഗ്രാൻഡ് നിയോ, ഗാലക്സി എസ് 3 നിയോ, ഗാലക്സി നോട് 3 നിയോ എന്നിവയുടെ വിലയാണ് കുറച്ചത്. ഗാലക്സി ഏസ് എൻഎക്സ്ടിയുടെ വില 780 രൂപയും ഗാലക്സി സ്റ്റാർ അഡ്വാൻസിൻറെ വില 610 രൂപയും കുറച്ചു. ഗാലക്സി ഏസ് എൻഎക്സ്ടി 6,620 രൂപയ്ക്കും, ഗാലക്സി സ്റ്റാർ അഡ്വാൻസ് 6,790 രൂപയ്ക്കും ലഭിക്കും. ഇവയുടെ നേരത്തെയുള്ള വില 7,400 രൂപയായിരുന്നു. ഗാലക്സി ഗ്രാൻഡ് നിയോ ഇപ്പോൾ 13,668 രൂപയ്ക്ക് ലഭിക്കും.
18,450 രൂപയ്ക്ക് ലോഞ്ച് ചെയ്ത ഈ ഫോണിൻറെ വില ഏപ്രിലിൽ 17,100 രൂപയായി കുറച്ചിരുന്നു. ഗാലക്സി എസ് 3 നിയോക്ക് 5,290 രൂപ കുറച്ചു. 26,200രൂപയ്ക്ക് ലോഞ്ച് ചെയ്ത ഈ ഫോൺ ഇപ്പോൾ 20,910 രൂപയ്ക്ക് ലഭിക്കും. ഗാലക്സി നോട് 3 നിയോയുടെ വില 5192 രൂപ കുറച്ചു. 29,570 രൂപയ്ക്ക് ലോഞ്ച് ചെയ്ത ഈ ഫോൺ ഇപ്പോൾ 24,378 രൂപയ്ക്ക് ലഭിക്കും. ആകര്‍ഷകവും ബഡ്‌ജറ്റില്‍ ഉള്‍ക്കൊള്ളിക്കാവുന്നതുമായ നിരവധി സ്മാർട്ഫോണുകള്‍ നോക്കിയയും മോട്ടോ ജിയും വിപണിയില്‍ ഇറക്കിയതിന് പിന്നാലെയാണ് സാംസങ് ഗാലക്സി സീരിസ് സ്മാർട്ഫോണുകളുടെ വില കുറഞ്ഞത്.