ഇനിയും വില കുറയ്ക്കാൻ തയ്യാർ, ക്രൂഡ് ഓയിൽ ഇറക്കുമതി ഉയർത്താൻ ഇന്ത്യയോട് ആവശ്യപ്പെട്ട് റഷ്യ

Webdunia
തിങ്കള്‍, 12 സെപ്‌റ്റംബര്‍ 2022 (19:38 IST)
വില പരിധി നിശ്ചയിക്കാനുള്ള ജി7 രാജ്യങ്ങളുടെ നീക്കത്തെ ചെറുക്കാൻ ഇന്ത്യയ്ക്ക് വീണ്ടും കുറഞ്ഞ വിലയിൽ അസംസ്കൃത എണ്ണ നൽകാൻ തയ്യാറാണെന്ന് റഷ്യ.
 
വിലപരിധി നിശ്ചയിക്കുന്നതിന് പിന്തുണ ആവശ്യപ്പെട്ട് ജി7 രാജ്യങ്ങൾ ഇന്ത്യയെ സമീപിച്ചതിന് പിന്നാലെയാണ് റഷ്യയുടെ നീക്കം. റഷ്യയ്ക്കെതിരായ നടപടികളുടെ ഭാഗമായി ലോകത്തെ മൂന്നാമത്തെ എണ്ണ ഇറക്കുമതി രാജ്യമായ ഇന്ത്യയെ ഒപ്പം നിർത്തുകയെന്നത് ജി7 രാജ്യങ്ങൾക്ക് നിർണായകമാണ്.
 
വിശദമായ ചർച്ചയ്ക്ക് ശേഷം ഇക്കാര്യത്തിൽ തീരുമാനമറിയിക്കാമെന്നാണ് ഇന്ത്യ റഷ്യയെ അറിയിച്ചിരിക്കുന്നത്. നിലവിൽ ഇറാഖ് വാഗ്ദാനം ചെയ്തതിനേക്കാൾ കുറഞ്ഞ വിലയാണ് റഷ്യ മുൻപോട്ട് വെയ്ക്കുന്നത്. ആകെ വാങ്ങുന്ന എണ്ണയിൽ 18.2 ശതമാനമാണ് റഷ്യയിൽ നിന്ന് ഇന്ത്യ വാങ്ങുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article