Ayodhya Ram Temple: അടുത്തവർഷം പൂർത്തിയാകും: അയോധ്യയിലെ രാമക്ഷേത്ര നിർമാണത്തിന് ചിലവ് 1,800 കോടി

Webdunia
തിങ്കള്‍, 12 സെപ്‌റ്റംബര്‍ 2022 (19:17 IST)
Photo - Twitter
അയോധ്യയിലെ രാമക്ഷേത്രനിർമ്മാണത്തിന് 1,800 കോടി രൂപ ചെലവ് വരുമെന്ന് ട്രസ്റ്റ് അധികൃതർ. ക്ഷേത്രസമുച്ചയത്തിൽ ഹിന്ദുസന്യാസിമാരുടെയും രാമായണത്തിലെ കഥാപാത്രങ്ങളുടെയും പ്രതിമകൾ സ്ഥാപിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
 
2023 ഡിസംബറോടെ ക്ഷേത്രനിർമ്മാണം പൂർത്തിയാകുമെന്നും 2024 മകരസംക്രാന്തി ഉത്സവത്തോടെ ക്ഷേത്രം ജനങ്ങൾക്ക് തുറന്നുനൽകാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത്ത് റായ് പറഞ്ഞു. ഫൈസാബാദിൽ ചേർന്ന് ട്രസ്റ്റ് യോഗത്തിലാണ് അധികൃതർ ഇക്കാര്യം വ്യക്തമാക്കിയത്.

അനുബന്ധ വാര്‍ത്തകള്‍

Next Article