റിയൽമി 3യെ ഇന്ത്യയിലെത്തിച്ചതിന് തൊട്ടുപിന്നാലെ റിയൽമി 3 പ്രോയെ കൂടി വിപണിയിലെത്തിക്കാൻ തയ്യാറെടുക്കുകയാണ് കമ്പനി. ഈ മാസം 22ന് ഡൽഹിയിൽ നടക്കുന്ന പ്രത്യേക ചടങ്ങിൽ റിയൽമി 3 പ്രോയെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും.
നേരത്തെ റിയൽമി 3യെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചപ്പോൾതന്നെ, 3 പ്രോയുടെ ടീസർ കമ്പനി പുറത്തുവിട്ടിരുന്നു. 4 ജി ബി, 6 ജി ബി റം വേരിയന്റുകളിലായിരിക്കും ആദ്യഘട്ടത്തിൽ റിയൽമി 3 പ്രോ ഇന്ത്യയിലെത്തുക എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 8 ജി ബി റാം വേരിയന്റ് പിന്നീട് പുറത്തിറക്കിയേക്കും.
ക്വാൽകൊമിന്റെ സ്നാപ്ഡ്രാഗൺ 710 പ്രൊസസറായിരിക്കും ഫോണിൽ ഉണ്ടായിരിക്കുക എന്നാണ് ടെക് ലോകം പ്രതീക്ഷിക്കുന്നത്. റിയൽമി 3 പ്രോയിൽ പകർത്തിയ ചില ചിത്രങ്ങൾ റിയൽമി സി ഇ ഒ മധവ് സേത് ട്വിറ്ററിലൂടെ പങ്കുവച്ചിരുന്നു. ഫോണിലെ മറ്റു ഫീച്ചറുകളെ കുറിച്ച് കമ്പനി കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഇന്ത്യൻ വിപണിയിൽ ഷവോമിയുടെ എം ഐ നോട്ട് 7 പ്രോയോടാണ് റിയൽമി 3 പ്രോ മത്സരിക്കുക.