ചിക്കൻകറി ഉണ്ടാക്കുന്നതിൽ തർക്കം, ദമ്പതികൾ ആത്മഹത്യ ചെയ്തു

വെള്ളി, 12 ഏപ്രില്‍ 2019 (17:25 IST)
ചിക്കൻ കറി ഉണ്ടാക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ ദമ്പതികൾ ആത്മഹത്യ ചെയ്തു. ഉത്തർ‌പ്രദേശിലെ ബറേലിയിലാണ് സംഭവം ഉണ്ടായത്. തർക്കത്തെ തുടർന്ന് ഇരുവരും വിഷം കഴിച്ച് ജീവനൊടുക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ജോലി കഴിഞ്ഞ് വീട്ടിലെത്തിയ ഭർത്താവ് ചിക്കൻ വാങ്ങി വന്നിരുന്നു. ഇത് കറിവെക്കാൻ ഭാര്യയോട് പറഞ്ഞെങ്കിലും ഭാര്യ അതിന് തയ്യാറായില്ല. 
 
ഇതോടെ ഭർത്താവുതന്നെ ചിക്കൻകറി വക്കാൻ തുടങ്ങി. ഇതോടെ ഭാര്യ അടുക്കളയിലെത്തി ഭർത്താവുമായി തർക്കിക്കാൻ തുടങ്ങി. തർക്കം പിന്നീട് വഴക്കായി മാറി. ഇതിനിടെ ഭാര്യ വിഷം കഴിക്കുകയായിരുന്നു. ഭാര്യ ബോധ രഹിതയായതോടെ വിഷക്കുപ്പിയിൽ ബാക്കിയുണ്ടായിരുന്ന വിഷം ഭർത്താവും കഴിച്ചു. 
 
ഇരുവരും അടുക്കളയിൽ ബോധരഹിതരായി കിടക്കുന്നത് അൽ‌പം കഴിഞ്ഞാണ് ബന്ധുക്കൾ കണ്ടത്. ഉടൻ തന്നെ ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ വിഷം കഴിക്കാൻ കാരണം താനാണ് എന്ന കുറ്റ ബോധത്താലാണ് വിഷം കഴിച്ചത് എന്നാണ് മരിക്കുന്നതിന് മുൻപ് ഭർത്താവ് പൊലീസിന് മൊഴി നൽകിയത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍