മലയാള സിനിമാ ബോക്സ് ഓഫീസ് റെക്കോർഡുകള്‍ തകര്‍ത്തു മുന്നേറിക്കൊണ്ടിരിക്കുന്ന മോഹന്‍ലാലിന്‍റെ പുലിമുരുകന് മറ്റൊരു റെക്കോർഡ് കൂടി. 45 മണിക്കൂര്‍ തുടര്‍ച്ചയായി ഒരു തിയേറ്ററില്‍ പ്രദര്‍ശിപ്പിച്ച മലയാള സിനിമ എന്ന റെക്കോർഡ് ആണ് പുലിമുരുകന്‍ സ്വന്തമാക്കിയിരിക്കുന്നത്. മോഹൻലാലിന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച വിജയമാണിത്.
ജി സി സി റിലീസ് നടന്നപ്പോള്‍ ബഹ്രൈനിലെ അല്‍ ഹംര സിനിമ തിയേറ്ററില്‍ ആണ് നവംബര്‍ 3 നു രാവിലെ 9 മണി മുതല്‍ നവംബര്‍ 5 നു രാവിലെ 3 മണി വരെ 3 മണിക്കൂര്‍ ഇടവിട്ട് തുടര്‍ച്ചയായി 45 മണിക്കൂര്‍ തുടര്‍ച്ചയായി പുലിമുരുകന്‍ പ്രദര്‍ശിപ്പിച്ചത്. തന്‍റെ 28 വര്‍ഷത്തെ സര്‍വീസില്‍ ആദ്യമായി ആണ് ഇങ്ങനെ ഒരു സിനിമ പ്രദര്‍ശനം എന്ന് തിയേറ്റര്‍ ജീവനക്കാരന്‍ അഭിപ്രായപ്പെട്ടു. നവംബര്‍ 3 നു രാവിലെ 9 മണിക്ക് പുലിമുരുകന്‍ പ്രദര്‍ശനം തുടങ്ങിയ ശേഷം ആകെ മൊത്തം 15 പ്രദര്‍ശനങ്ങള്‍ ആണ് ഇടവേളയില്ലാതെ തുടര്‍ച്ചയായി ബഹ്രൈനിലെ അല്‍ ഹംര സിനിമ തിയേറ്ററില്‍ നടന്നത്.
നവംബര്‍ 3 നു വൈകിട്ട് 9 മണിക്കും 12 മണിക്കും ബഹ്‌റൈന്‍ മോഹന്‍ലാല്‍ ഫാൻസിന്റെ സ്പെഷ്യല്‍ ഫാന്‍സ് ഷോയില്‍ പുലിമുരുകന്‍ കാണാന്‍ ബഹ്‌റൈന്‍ ആരാധകരോടൊപ്പം പുലിമുരുകന്‍ സംവിധായകന്‍ "വൈശാഖും " ഉണ്ടായിരുന്നു. രണ്ടാം വാരത്തിലും ഹൌസ് ഫുള്‍ ആയാണ് ബഹ്‌റൈന്‍ അല്‍ ഹംര യില്‍ പുലിമുരുകന്‍ പ്രദര്‍ശിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ഇങ്ങനെ ഒരു റെക്കോർഡ്ര ബഹ്രൈനില്‍ നിന്നും ലഭിച്ചത് വളരെ സന്തോഷം നല്‍കുന്നു എന്നു ബഹ്‌റൈന്‍ മോഹന്‍ലാല്‍ ഫാന്‍സ് ഭാരവാഹികള്‍ ആയ ജഗത് കൃഷ്ണകുമാര്‍, ഫൈസല്‍ എഫ് എം. എന്നിവര്‍ അറിയിച്ചു.