ഡിഎച്ച്എഫ്എലിനെ പിരമൽ എന്റർപ്രൈസ് തന്നെ ഏറ്റെടുക്കും, ഇടപാട് 38,000 കോടിയുടേത്

Webdunia
ബുധന്‍, 29 സെപ്‌റ്റംബര്‍ 2021 (22:32 IST)
കടബാധ്യതയെതുടർന്ന് പ്രതിസന്ധിയിലായ ദിവാൻ ഹൗസിങ് ഫിനാൻസ്(ഡിഎച്ച്എഫ്എൽ)കോർപറേഷന്റെ ഏറ്റെടുക്കൽ നടപടികൾ പൂർത്തിയായതായി പിരമൽ എന്റർപ്രൈസ്.
 
38,050 കോടി രൂപയുടേതാണ് ഇടപാട്. 14,700 കോടി രൂപ പണമായി മുൻകൂർനൽകും. 19,550 കോടിയുടെ കടപ്പത്രവുമായിട്ടായിരിക്കും ഏറ്റെടുക്കൽ നടപടി പൂർത്തിയാക്കുക. പാപ്പർ നിയമപ്രകാരം ഇതാദ്യമായാണ് ഒരു ധനകാര്യസ്ഥാപനത്തിന്റെ ഏറ്റെടുക്കൽ പൂർത്തിയാക്കുന്നത്.
 
ഡിഎച്ച്എഫ്എലിന് കടബാധ്യതയുള്ളവരിൽ 94ശതമാനംപേരും അനുകൂലമായി വോട്ടുചെയ്തതിനെതുടർന്നാണ് ഏറ്റെടുക്കൽ സാധ്യമായത്. പിരമൽ ക്യാപിറ്റൽ ആൻഡ് ഹൗസിങ് ഫിനാൻസ്(പിസിഎച്ച്എഫ്എൽ)എന്നപേരിലാകും സ്ഥാപനം ഇനി അറിയപ്പെടുക.
 
യുഎസ് കമ്പനിയായ ഒക്ട്രീ ക്യാപിറ്റൽ, അദാനി ക്യാപിറ്റൽ എന്നിവയും ദിവാൻ ഹൗസിങ് ഫിനാൻസിനെ ഏറ്റെടുക്കാൻ രംഗത്തുണ്ടായിരുന്നു. ഇവരെ മറികടന്ന് കൊണ്ടാണ് പിരമൽ ഗ്രൂപ്പ് ഏറ്റെടുക്കൽ പൂർത്തിയാക്കിയത്.

അനുബന്ധ വാര്‍ത്തകള്‍

Next Article