തുടർച്ചയായ 18ആം ദിവസവും ഇന്ധന വിലയിൽ വർധന

Webdunia
ബുധന്‍, 24 ജൂണ്‍ 2020 (08:37 IST)
ഡൽഹി: ഇന്ധന വില തുടർച്ചയായ 18 ആം ദിവസവും മുടക്കമില്ലാതെ വർധിപ്പിച്ച് എണ്ണ കമ്പനികൾ. ഡീസലിന് 45 പൈസയാണ് ഇന്ന് വർധിപ്പിച്ചത്. പെട്രോളിന് ഇന്ന് വില വർധിപ്പിച്ചിട്ടില്ല. കഴിഞ്ഞ 18 ദിവസത്തിനിടെ 9..92 രൂപയാണ് ഡിസലിന് വർധിപ്പിച്ചത്. 8.52 രൂപ പെട്രോളിനും വർധിപ്പിച്ചു. 
 
 തുടർച്ചയായി ഇന്ധന വില ഉയർത്തുന്നതിൽ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. ദിവസേന വില ഉയരുന്ന സാഹചര്യം ഉണ്ടായിട്ടും വില വർധനയിൽ ഇടപെടാൻ കേന്ദ്ര സർക്കാർ തയ്യാറായിട്ടില്ല. വില വർധനയിലൂടെ സംസ്ഥാനത്തിന് ലഭിയ്ക്കിന്ന അധിക വരുമാനം നിലവിലെ സാഹചര്യത്തിൽ ഒഴിവാക്കാനാകില്ല എന്ന് കേരള ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കിയിരുന്നു.  

അനുബന്ധ വാര്‍ത്തകള്‍

Next Article