ഡീമാറ്റ് അക്കൗണ്ട് ഉടമകൾ തങ്ങളുടെ ലോഗിൻ വിവരങ്ങൾ മറ്റുള്ളവരുമായി പകുവെയ്ക്കുന്നതിനെതിരെ സെറോദയുടെ സഹസ്ഥാപകനും സിഇഒയുമായ നിതിൻ കാമത്ത്. ട്രേഡിങ് അക്കൗണ്ട് സുരക്ഷിതമായി വെച്ചില്ലെങ്കിൽ സെറോദ ഉൾപ്പടെയുള്ള സ്ഥാപനങ്ങളിലുള്ള ഇടപാടുകാരുടെ ട്രേഡിങ് അക്കൗണ്ടിലെ വിവരങ്ങൾ ചോർന്നേക്കാമെന്നാണ് നിതിൻ കാമത്തിൻ്റെ മുന്നറിയിപ്പ്.