രാജ്യത്ത് എടിഎം കാർഡ് വഴിയുള്ള തട്ടിപ്പ് വർധിച്ച സാഹചര്യത്തിലാണ് എസ്ബിഐ പുതിയ സംവിധാനം ഒരുക്കിയത്. ആദ്യം രാത്രിയിൽ പണം പിൻവലിക്കുന്നതിനായിരുന്നു ഒടിപി നിർബന്ധമാക്കിയത്. എടിഎം കൗണ്ടറിലെത്തിയ ഉപഭോക്താവിന് പണം പിൻവലിക്കുന്നതിന് മുൻപായി രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് നാലക്ക നമ്പർ അയയ്ക്കും. ഈ ഒടിപി ഉപയോഗിച്ചാൽ മാത്രമാകും പണം ലഭ്യമാകുക. ഈ സംവിധാനത്തിലേക്ക് മാറാനാണ് മറ്റ് ബാങ്കുകളും തയ്യാറെടുക്കുന്നത്.