കൂടുതൽ കരുത്തോടെ മിത്സുബിഷി ഔട്ട്ലാന്റർ ഇന്ത്യയിൽ തിരിച്ചെത്തുന്നു

Webdunia
വ്യാഴം, 26 ഏപ്രില്‍ 2018 (11:30 IST)
മിത്സുബിഷി ഔട്ട്ലാന്റർ വീണ്ടും ഇന്ത്യൻ നിരത്തുകളിൽ തിരിച്ചെത്തുന്നു. പൂർണ്ണമയും നിർമ്മിച്ച് ഇറക്കുമതി ചെയ്യുന്ന രീതിയിലാവും വാഹനം ഇന്ത്യൻ വിപണിയിൽ എത്തുക. 2008 ലാണ് കമ്പനി ഔട്ട്ലാന്ററിനെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുന്നത്. 
 
പിന്നീട് 2011ൽ പുതുക്കിയ മോഡൽ പുറത്തിറക്കിയിരുന്നു. എന്നാൽ ഇതിനു വലിയ സ്വീകാര്യത ലഭിച്ചിരുന്നില്ല. പ്രതീക്ഷിച്ച വില്പന നടക്കാത്തതിനെ തുടർന്ന് 2013 ൽ കമ്പനി ഔട്ട്ലാന്ററിനെ ഇന്ത്യൻ വിപണിയിൽ പിൻ‌വലിക്കുകയിരുന്നു. 
 
കൂടുതൽ കരുത്താർജ്ജിച്ചാണ് ഔട്ട്ലാന്റർ വീണ്ടും ഇന്ത്യൻ നിരത്തുകളിലെത്തുന്നത്. കീ ലെസ്സ് എൻ‌ട്രി, ഫോർ വീൽ ഡ്രൈവ്, ഇലക്ട്രിക സൺ‌റൂഫ്, റെയിൻ സെൻസർ വൈപ്പർ, ഏ ബി എസ് ഇ ബി ഡി എന്നീ അത്യാധുനിക സംവിധാനങ്ങൾ വാഹനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഔട്ട്ലാന്റർ ടൊയോട്ട ഫോർച്യൂണറിന് കടുത്ത മത്സരം സൃഷ്ടിക്കും എന്നാണ് കരുതപ്പെടുന്നത്.
 
2.4 ലിറ്റർ പെട്രോൾ എഞ്ചിനാണ് വാഹനത്തിന് കരുത്ത് പകരുന്നത്. പരമാവധി 164 ബി എച്ച് പി കരുത്തും 220 എൻ എം ടോർക്കും സൃഷ്ടിക്കാൻ ഈ എഞ്ചിനാകും. ഉയർന്ന ഇന്ധനക്ഷമതയും കമ്പനി വാഗ്ദാനം നൽകുന്നുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article