ഓടുന്നതിനിടെ തീപിടിക്കാൻ സാധ്യത; ഓഡി 13 ലക്ഷം കാറുകൾ തിരികെ വിളിക്കുന്നു

ബുധന്‍, 25 ഏപ്രില്‍ 2018 (10:54 IST)
സാങ്കേതിക തകരാറുകൾ മൂലം തങ്ങളുടെ 13ലക്ഷം കാറുകൾ ആഢംബര കാർ നിർമ്മാതാക്കളായ ഓടി തിരിച്ചു വളിക്കുന്നു. വാഹനത്തിന്റെ ഇലക്ട്രിക് കൂളന്റ് പമ്പിൽ തകരാറുകൾ ഉണ്ടെന്നു കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഈ തകരാറുമൂലം വാഹനത്തിനു തീ പിടിക്കാൻ സാധ്യതയുണ്ട് എന്നതിനാൽ ഉപഭോക്താക്കളുടെ സുരക്ഷയേകരുതിയും തകരാറുകൾ പരിഹരിച്ച് വാഹനങ്ങൾ പുറത്തിറക്കാനും ഉദ്ദേശിച്ചാണ് ഓടി വലിയ തോതിൽ വാഹനങ്ങൾ തിരിച്ചു വിളിക്കാനൊരുങ്ങുന്നത്.  
 
ഓഡി ക്യു 5, ഓഡി എ6, ഓഡി എ4 സെഡാന്‍, ഓഡി എ5 കാബ്രിയോലെറ്റ്, എ5 സെഡാന്‍ എന്നീ മോഡലുകൾ തിരിച്ചുവിളിക്കാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്. അമേരിക്കയിൽ നിന്നും മാത്രമായി മൂന്നു ലക്ഷം കാറുകളാണ് തിരിച്ചു വിളിക്കുന്നത്.
 
നിലവിലെ ഡിലർമാർ ഇലക്ട്രിക് കൂളന്റ് പമ്പ് മാറ്റിവച്ച് പ്രശ്നത്തിനു പരിഹാരം കാണും. തുടർന്ന് വാഹനങ്ങൾ തിരിച്ചു വിളിക്കുന്ന നടപടികൾ ആരംഭിക്കാനാണ് നീക്കം. സാങ്കേതിക തകരാറുകൾ പ്രശ്നം സൃഷ്ടിച്ചതിനാൽ കഴിഞ്ഞ വർഷവും ഓടി തങ്ങളുടെ ചില മോഡലുകൾ തിരിച്ചുവിളിച്ചിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍