മാരുതി സ്വിഫ്‌റ്റിന് വില കൂട്ടി

Webdunia
തിങ്കള്‍, 12 ജൂലൈ 2021 (16:36 IST)
രാജ്യത്തെ മുൻനിര കാർ നിർമാതാക്കളായ മാരുതി സുസുക്കിയുടെ ജനപ്രിയ മോഡലായ സ്വിഫ്‌റ്റിന് വില കൂട്ടി. പതിനയ്യായിരം രൂപ വരെയാണ് വർധനവെന്ന് കമ്പനി അറിയിച്ചു. മറ്റ് മോഡലുകളുടെ ‌സിഎൻജി വേരിയന്റുകളുടെയും വില കൂട്ടിയിട്ടുണ്ട്.
 
ഉത്‌പാദന ചിലവ് കൂടിയ സാഹചര്യത്തിലാണ് വിലവർധനവെന്ന് കമ്പനി അറിയിച്ചു. ഇന്ന് മുതൽ പുതുക്കിയ വില പ്രാബല്യത്തിൽ വന്നു. നിലവിൽ സ്വിഫ്‌റ്റിന് ഡൽഹിയിലെ എക്‌സ് ഷോറൂം വിൽഅ 5.73 ലക്ഷം മുതൽ 8.27 ലക്ഷം വരെയാണ്. ഇതിൽ 15,000 രൂപ വരെയാണ് വർധനവുണ്ടാവുക. ആൾട്ടോ,സെലേറിയോ,എക്സ്‌പ്രസോ,വാഗണാർ,ഇക്കോ,എർറ്റിഗ, എന്നീ മോഡലുകളുടെ സിഎൻജി വേരിയന്റിനും വില വർധിക്കും.

അനുബന്ധ വാര്‍ത്തകള്‍

Next Article