തൃശൂര്‍ കലക്ടറായി ഹരിത വി.കുമാര്‍ ചുമതലയേറ്റു

Webdunia
തിങ്കള്‍, 12 ജൂലൈ 2021 (16:04 IST)
ഹരിത വി.കുമാര്‍ തൃശൂര്‍ കലക്ടറായി ചുമതലയേറ്റു. ഇന്ന് ഉച്ചയോടെയാണ് പുതിയ കലക്ടര്‍ ചുമതലയേറ്റത്. മുന്‍ കലക്ടര്‍ ഷാനവാസ് പുതിയ കലക്ടറെ സ്വാഗതം ചെയ്തു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കുകയെന്ന് അധികാരമേറ്റ ശേഷം ഹരിത വി.കുമാര്‍ പറഞ്ഞു. തൃശൂര്‍ കലക്ടര്‍ ആയിരുന്ന ഷാനവാസ് മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പു മിഷന്‍ ഡയറക്ടര്‍സ്ഥാനം വഹിക്കും. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article