വാഹന വിപണിയില്‍ മാരുതി ഏറെ മുന്നില്‍ തന്നെ

എ കെ ജെ അയ്യര്‍

വെള്ളി, 5 ഫെബ്രുവരി 2021 (20:35 IST)
കൊച്ചി: ഇന്ത്യന്‍ വാഹന വിപണിയില്‍ പ്രമുഖ കാര്‍ നിര്‍മ്മാതാക്കളായ മാരുതി കോവിഡ് മഹാമാരിയുടെ അപഹാരത്തിനിടയിലും മികച്ച നേട്ടം കൈവരിച്ചതായി റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം 11,49,219 കാറുകള്‍ വിറ്റഴിച്ച മാരുതി ഇക്കൊല്ലവും വിപണിയില്‍ ഒന്നാമതെത്തി.  
 
വിപണിയിലെ കിട മത്സരവും എതിരാളികളുടെ പല തരത്തിലുള്ള മോഡലുകളും ഒന്നും തന്നെ മാരുതിയെ പിന്നിലാക്കാന്‍ കഴിഞ്ഞില്ല. വിപണിയില്‍ മാരുതിയുടെ തൊട്ടടുത്ത സ്ഥാനക്കാരായ ഹ്യൂണ്ടായ് 423642 കാറുകള്‍ മാത്രമാണ് കഴിഞ്ഞ വര്ഷം ഇന്ത്യയില്‍ വിറ്റഴിച്ചത്.
 
മൂന്നാം സ്ഥാനത്തുള്ള ടാറ്റാ മോട്ടേഴ്‌സ് 1,70,151  കാറുകള്‍ വിറ്റഴിച്ചപ്പോള്‍ കിയ 1,40,505  കാറുകള്‍ വില്‍പ്പന നടത്തി നാലാം സ്ഥാനം നേടി. മഹീന്ദ്രയാകട്ടെ 1,36,953 കാറുകളും വില്‍പ്പന നടത്തി. അതെ സമയം പതിനാലു ബ്രാന്‍ഡുകള്‍ പുറത്തിറക്കി എത്തിയ ഫിയറ്റിനു കേവലം 5,226  കാറുകള്‍ മാത്രമാണ് വില്‍ക്കാന്‍ കഴിഞ്ഞത്.
 
നിലവിലെ കണക്കനുസരിച്ച് മാരുതിക്ക് ഒരു മാസം ശരാശരി ഒരു ലക്ഷം കാറുകളെങ്കിലും വില്‍ക്കാന്‍ കഴിഞ്ഞു എന്നത് മികച്ച നേട്ടമായാണ് കമ്പനി കണക്കാക്കുന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍