ആർക്കും തകർക്കാനാവാത്ത ഉയരം കീഴടക്കി മാരുതി സുസൂക്കി ബ്രസ്സ !

Webdunia
ബുധന്‍, 13 ഫെബ്രുവരി 2019 (16:50 IST)
രാജ്യത്ത് കോം‌പാക്ട് എസ് യു വി വാഹനങ്ങളുടെ വിൽപ്പനയിൽ എതിരാളികളെ ബഹുദൂരം പിന്നിലാക്കി ഒന്നാം സ്ഥാനം നില നിർത്തിയിരിക്കുകയാണ് മാരുതി സുസൂക്കിയുടെ ബ്രസ്സ. 13,172 ബ്രസ്സ യൂണിറ്റുകളാണ് ഇക്കഴിഞ്ഞ ജനുവരിയിൽ മാരുതി സുസൂക്കി വിറ്റഴിച്ചത്. ടാറ്റയുടെ നെക്സൺ ആണ് കോം‌പാക്ട് എസ് യു വി കറുകളുടെ വിൽപ്പനയിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്നത്.
 
5,095 നെക്സൺ യൂണിറ്റുകളാണ് ടാറ്റ ജനുവരിയിൽ വിറ്റഴിച്ചത്. മരുതിയിൽ തന്നെ ഏറ്റവും ജനപ്രീതി നേടിയ വാഹനമാണ് കോപാക്ട് എസ് യു വിയായ ബ്രസ്സ.  4510 യൂണിറ്റുകൾ  വിറ്റഴിച്ച ഫോർഡ് ഇക്കോസ്പോർട്ട് ആണ് വിൽപ്പനയിൽ മൂന്നാം സ്ഥാനത്തുള്ള വാഹനം.
 
3,393 എന്ന ഭേതപ്പെട്ട വിൽപ്പന നടത്തി ഹോണ്ടയുടെ ഡബ്ല്യു ആർ വി യാണ് നാലാം സ്ഥാനം സ്വന്തമാക്കിയിരികുന്നത്. അതേസമയം മഹീന്ദ്രയുടെ ടി യു വി 300 ആണ് പട്ടികയിലെ ഏറ്റവും അവസാന സ്ഥാനത്ത്. വെറും 1506 ടി യു വി യൂണിറ്റുകൾ മാത്രമാണ് മഹീന്ദ്രക്ക് ജനുവരിയിൽ വിറ്റഴിക്കാനാകായത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article