തൃശൂരിൽ കെ സുരേന്ദ്രന് വിജയിക്കാനാകുമോ ?

Webdunia
ബുധന്‍, 13 ഫെബ്രുവരി 2019 (16:16 IST)
ലോക്സഭാ തിരഞ്ഞെടുപ്പിലേക്ക് രാജ്യം അടുക്കുകയാണ്. ഓരോ രാഷ്ട്രീയ പർട്ടികളും തങ്ങളുടെ ജയത്തിനായുള്ള കരുക്കൾ നിക്കാൻ ആരംഭിച്ചു. ഈ വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പ് സംസ്ഥാനത്തിന് നിർണായകമാണ് എന്ന് തന്നെ  പറയാം. കാരണം ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട സമരങ്ങളും പ്രക്ഷോപങ്ങളും തീർത്ത പ്രത്യേക അന്തരീക്ഷത്തിലാണ് കേരളം ലോക്സഭാ തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നത്.
 
ശബരിമല സ്ത്രീ പ്രവേശനത്തിൽ പുനഃപരിശോധനാ ഹർജികളിൽ അന്തിമ വിധി ഏതു നിമിഷവും സുപ്രീം കോടതിയിൽ നിന്നും പ്രതീക്ഷിക്കാം വിധി കേരളത്തിന്റെ രാഷ്ട്രീയ സാഹചര്യത്തെ വീണ്ടും കലുശിതമാക്കും എന്നുറപ്പാണ്. ഈ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബി ജെ പിക്ക് കേരളത്തിൽ നേട്ടമുണ്ടാക്കാനാകുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്ന കാര്യം.
 
ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട സാഹചര്യം, തങ്ങൾക്കനുകൂലമാണ് എന്ന കണക്കുകൂട്ടലിലാണ് ബി ജെ പി  തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാൻ തയ്യാറെടുക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിനായുള്ള സ്ഥാനാർത്ഥികളുടെ സാധ്യതാ പട്ടിക ബി ജെ പി പുറത്തുവിട്ടിരിക്കുകയാണ്. മിസോറാം ഗവർണറായി അധികാരമേറ്റ മുൻ ബി ജെ പി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനെയും പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട് എന്നതാണ് പ്രധാനമായും ഇപ്പോൾ ചർച്ച ചെയ്യപ്പെടുന്നത്.    
 
ശോഭാ സുരേന്ദ്രൻ, കെ സുരേന്ദ്രൻ, എ എൻ രാധാകൃഷ്ണൻ, എം ടി രമേശ് എന്നീ സംസ്ഥാനത്തെ മുൻനിര ബി ജെ പി നേതാക്കളെല്ലാം തന്നെ പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട് സംസ്ഥാ‍ന ധ്യക്ഷൻ ശ്രീധര പിള്ളയും മത്സര രംഗത്തിറങ്ങും എന്നാണ് സൂചന. ബി ജെ പി സ്ഥാനാർത്ഥികളൂടെ ജയ സാധ്യതകളെ കുറിച്ചാണ് രാഷ്ട്രീയ കേരളം ഇപ്പോൾ ചർച്ച ചെയ്യുന്നത്.
 
കഴിഞ്ഞ നിയമസഭാ തീരഞ്ഞെടുപ്പിൽ ബി ജെ പി രണ്ട് ജയങ്ങളാണ് പ്രതീക്ഷിച്ചിരുന്നത് നേമത്ത് ഒ രാജഗോപാലും, കാസർഗോഡ് നിന്ന് കെ സുരേന്ദ്രനും. എന്നാൽ തിരഞ്ഞെടുപ്പിൽ അപര സ്ഥാനാർത്ഥി  വിനയായി മാറിയതോടെ കെ സുരേന്ദ്രന് മണ്ഡലത്തിൽനിന്നും ജയിക്കാൻ സധിച്ചില്ല. പരാജയപ്പെട്ടെങ്കിലും ബി ജെ പി മണ്ഡലത്തിൽ വലിയ നേട്ടം ഉണ്ടക്കിയിരുന്നു. ബി ജെ പിയുടെ വോട്ട് വിഹിതം വർധിച്ചു. 
 
വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ  കെ സുരേന്ദ്രനെ തൃശൂർ മണ്ഡലത്തിൽ നിന്നും മത്സരിപ്പിക്കാനാണ് ധാരണയായിരിക്കുന്നത്.എന്നാൽ തൃശൂർ പോലുള്ള ഒരു മണ്ഡലത്തിൽ കെ സുരേന്ദ്രന് നേട്ടമുണ്ടാക്കാൻ സാധിക്കുമോ എന്നാണ് ഇപ്പോൽ ഉയരുന്ന സംശയം. പ്രത്യേകിച്ച് കെ സുരേന്ദ്രന് കൂടുതൽ രാഷ്ട്രീയ അടിത്തറ ലഭിച്ച കാസർഗോഡ് മണ്ഡലത്തിൽ സാഹ്യതയുള്ളപ്പോഴാണ് ബി ജെ പി കെ സുരേന്ദ്രനെ തൃശൂരിൽ നിന്നും മത്സരിപ്പിക്കാൻ തയ്യറെടുക്കുന്നത്. 
 
കോൺഗ്രസിനും ഇടതു പാർട്ടികൾക്കും ശക്തമായ സാനിധ്യമുള്ള തൃശൂർ പോലുള്ള മണ്ഡലത്തിൽ കെ സുരേന്ദ്രന്റെ ജയ സാധ്യത കുറവാണെന്നുതന്നെ പറയാം. അതേസമയം ശബരിമല സമരങ്ങളിൾ ഏത് മണ്ഡലത്തിലും പരീക്ഷിക്കാവുന്ന സ്ഥാനാർത്ഥിയായി കെ സുരേന്ദ്രനെ മാറ്റിയതായാണ്  ബി ജെപിയുടെ നിഗമനം. 

അനുബന്ധ വാര്‍ത്തകള്‍

Next Article