ലൈംഗികച്ചുവയുള്ള ദൃശ്യങ്ങൾ പ്രചരിക്കുന്നു, ടിക്ടോക്ക് നിരോധിക്കാനൊരുങ്ങി സർക്കാർ !

ബുധന്‍, 13 ഫെബ്രുവരി 2019 (13:12 IST)
രാജ്യത്ത് തരംഗമായ ഷോർട്ട് വിഡിയോ മേക്കിംഗ് ആപ്പായ ടിക്ടോക് നിരോധിക്കാൻ തയ്യറെടുത്ത് തമിഴ്നാട് സർക്കാർ. ടിക്ടോക് നിരോധിക്കുന്നതിനായുള്ള നടപടിക്രമങ്ങൾ സർക്കാർ എത്രയും പെട്ടന്ന് കൈക്കൊള്ളുമെന്ന് തമിഴ്നാട് ഇൻഫെർമേഷൻ ടെക്കനോളജി മന്ത്രി മണികണ്ഠൻ നിയമസഭയിൽ വ്യക്തമാക്കി. ഇക്കാര്യം കേന്ദ്ര സർക്കാരുമായി ചർച്ച ചെയ്യുമെന്നും മന്ത്രി നിയമസഭയെ അറിയിച്ചു. 
 
എം ജെ കെ എം എൽ എആയ തമീമുൽ അൻസാരി നൽകിയ നിവേദനത്തിന്റെ അടിസ്ഥാലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. സംസ്ഥാനത്തെ യുവതലമുറ ടിക്ടോക്കിൽ കുടുങ്ങിക്കിടക്കുകയാണ്. ടിക്ടോക്കിലൂടെ ലൈംഗികച്ചുവയുള്ള ദൃശ്യങ്ങൾ പ്രചരിക്കുന്നു. ടിക്ടോക്കിലൂടെയുള്ള പെൺകുട്ടികളുടെ ചിത്രങ്ങളും ദൃശ്യങ്ങളും മോർഫ് ചെയ്യപ്പെടുന്നതായും എംജെകെ എം എൽ എ നൽകിയ നിവേദനത്തിൽ വ്യക്തമാക്കിയിരുന്നു.
 
ടിക്ടോക്കുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിൽ നിരവധി കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. സ്കൂൾ കുട്ടികൾ ടിക്ടോക്ക് ഉപയോഗിക്കുന്നില്ല എന്ന് ഉറപ്പു വരുത്താൻ സ്കൂൾ അധികൃതർക്കും രക്ഷിക്താക്കൾക്കും പൊലീസ് നിർദേശം നൽകിയിരുന്നു. ടിക്ടോക്കിന് നിയന്ത്രണം ഏർപ്പെടുത്താനുള്ള തീരുമാനത്തിലാണ് കേന്ദ്ര ഐ ടി മന്ത്രാലയവും. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍