ട്വിറ്ററിൽ ഇപ്പോൾ സകലതും മുരിങ്ങമയമാണ്, മുരിങ്ങയെക്കുറിച്ച് ഞങ്ങളെ പഠിപ്പിക്കേണ്ടെന്ന് സായിപ്പിന് ഇന്ത്യക്കാരുടെ മുന്നറിയിപ്പ് !

ചൊവ്വ, 12 ഫെബ്രുവരി 2019 (18:40 IST)
മുരിങ്ങ ആരോഗ്യത്തിന് നൽകുന്ന ഗുണങ്ങളെക്കുറിച്ച് നമുക്ക് മറ്റാരും പരഞ്ഞെ തരഏണ്ട ആവശ്യം ഇല്ലല്ലോ. നമ്മുടെ അടുക്കളകളിൽ ആഴ്ചയിൽ ഒരു ദിവസമെങ്ക്ലിലും ഉണ്ടാക്കുന്ന ഒരു വിഭവമാണിത്. മുരിങ്ങയിലയും മുരിങ്ങാ കായുമെല്ലാം ആരോഗ്യത്തിന് വലിയ ഗുണം നൽകുന്നതാണ്.
 
നമ്മുടെ മുരിങ്ങയാണ് ഇപ്പോൾ ട്വിറ്ററിലെവിടെയും ചർച്ചാ വിഷയം. മുരിൺഗയുടെ ഗുനകണങ്ങൽ വിശദീകരിക്കുന്ന വീഡിയോ വേൾഡ് എക്കണോമിക് ഫോറം പുറത്തുവിട്ടതാണ് ഇപ്പോൾ മുരിങ്ങയെ ട്വിറ്ററിലെ താരമാക്കി മാറ്റിയത്. കാലിഫോർണിയ സർവകലാശാലയുടെ സഹായത്തോടെയാണ് വേൾഡ് എക്കണോമിക് ഫോറം ഈ വീഡിയോ തയ്യാറാക്കിയത്.
 
എന്നാൽ നമ്മുടെ മിരിങ്ങയെക്കുറിച്ച് നമ്മളെ പഠിപ്പിക്കാൻ വന്നാൽ ഇന്ത്യ,ക്കാർ അടങ്ങിരിരിക്കുമോ ? സർവകലാശാലക്ക് പോലും അറിയാത്ത മുരിങ്ങയുടെ ഗുണങ്ങൾ ഇന്ത്യക്കാർ റീ ട്വീറ്റ് ചെയ്യാൻ ആരംഭിച്ചതോടെ ട്വിറ്ററാകെ മുരിങ്ങമയമായി തെക്കെ ഇന്ത്യയിൽ ഗ്രാമപ്രദേശങ്ങളിൽ ഓരോ വീടുകളിലും മുരിങ്ങയുണ്ട് എന്നത് ഇന്ത്യക്കാർ സായിപ്പിന് പഠിപ്പിച്ചുകൊടുത്തു.   
 
ഇനിയുമുരിങ്ങയെക്കുറിച്ച് ഞങ്ങളെ പഠിപ്പിക്കാൻ വന്നാൽ മുരിങ്ങ മരത്തിൽ ഇരിക്കുന്ന പ്രേതങ്ങളെ അഴിച്ചുവിടുമെന്നുപോലും ചിലർ വിരട്ടി. മുരിങ്ങയിൽനിന്നും കൊളസ്ട്രോളിനും പ്രമേഹത്തിനുമുളപ്പടെ മരുന്ന് കണ്ടെത്താനുള്ള പരീക്ഷണത്തിലാണ് ഇപ്പോൾ ശാസ്ത്രലോകം.

The tree of life.

Read more: https://t.co/4n5xoVYjOw #nature #health pic.twitter.com/leWj3mRvBU

— World Economic Forum (@wef) February 9, 2019

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍