അമിതവണ്ണവുമില്ല കൊളസ്‌ട്രോളുമില്ല, പക്ഷെ രക്ത സമ്മര്‍ദ്ദം ഉയര്‍ന്നു നില്‍ക്കുന്നു; ഡോക്ടര്‍ പറയുന്ന കാരണം ഇതാണ്

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 31 ജൂലൈ 2025 (13:44 IST)
health
58 വയസ്സുള്ള ഒരാള്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദവുമായി തന്നെ കാണാന്‍ വന്ന അനുഭവം ഒരു ഡോക്ടര്‍ പങ്കുവച്ചു. രക്തസമ്മര്‍ദ്ദത്തിനുള്ള ഗുളികകള്‍ കഴിച്ചിട്ടും അത് സാധാരണ പരിധിക്കുള്ളില്‍ എത്തുനില്ലെന്ന് രോഗി പരാതി പറഞ്ഞുവെന്ന് ഡോക്ടര്‍ പറയുന്നു. രോഗിക്ക് ഉയര്‍ന്ന കൊളസ്‌ട്രോളോ ഭാരമോ ഉണ്ടായിരുന്നില്ല. അവ ഹൈപ്പര്‍ടെന്‍ഷനുള്ള രണ്ട് പ്രധാന കാരണങ്ങളാണ്. 
 
അപ്പോള്‍ താന്‍ ഒരു രക്തപരിശോധന നടത്തുന്നതിന് നിര്‍ദേശിച്ചതായി ഡോക്ടര്‍ പറയുന്നു. ഇതില്‍ രോഗിയുടെ പൊട്ടാസ്യത്തിന്റെ അളവ് വളരെ കുറവാണെന്ന് കണ്ടെത്തി. വര്‍ഷങ്ങളായി തനിക്ക് കുറഞ്ഞ പൊട്ടാസ്യത്തിന്റെ അളവ് ഉണ്ടെന്ന് രോഗി അപ്പോള്‍ വെളിപ്പെടുത്തിയതായും ഡോക്ടര്‍ പറയുന്നു. രക്തസമ്മര്‍ദ്ദത്തിനുള്ള ശരിക്കുള്ള കാരണം അപ്പോഴായിരുന്നു മനസിലായത്. 
 
രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നതില്‍ പൊട്ടാസ്യം വലിയ പങ്കുവഹിക്കുന്നു. ഇത് മൂത്രത്തിലൂടെ സോഡിയം പുറന്തള്ളുന്നതിനി സഹായിക്കും.  ശരീരത്തിലെ സോഡിയത്തിന്റെ അളവ് കൂടുന്നത് രക്തസമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കും. കൂടാതെ, പൊട്ടാസ്യം രക്തക്കുഴലുകളെ വിശ്രമിക്കാന്‍ സഹായിക്കുന്നു, രക്തയോട്ടം മെച്ചപ്പെടുത്തുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍