അടുക്കളയിൽ ഭക്ഷണം തയ്യാറാക്കാനായി കറിക്കരിയുമ്പോഴൊ മീനോ ഇറച്ചിയോയെല്ലാം വൃത്തിയാക്കുമ്പോഴോ കൈമുറിയുക സാധാരണമാണ്. ഇത്തരം സാഹചര്യങ്ങളിലെല്ലാം നമ്മൾ ബാൻഡ് എയ്ഡ് കയ്യിൽ കെട്ടുകയാണ് പതിവ്, എന്നാൽ ഇത്തരം മുറിവുകൾക്കുള്ള മരുന്ന് നമ്മുടെ അടുക്കളകളിൽതന്നെയുണ്ട് എന്നതാണ് വാസ്തവം.
കൈമുറിഞ്ഞാൽ ആ ഭാഗത്ത് മിക്കപ്പോഴും നിർവീക്കം ഉണ്ടാകൂം. ചെറിയ ഉള്ളി ചതച്ച് മുറിവിൽ പുരട്ടുന്നതോടെ മുറിവിൽ നീർവീക്കം ഉണ്ടാക്കുന്നതും ഒഴിവാക്കാനാകും. മുറിവ് വേഗത്തിൽ ഉണങ്ങുന്നതിനും ചെറിയ ഉള്ളി പ്രയോഗം സഹായിക്കും. ഈ വിദ്യ ചെറിയ മുറിവുകളിൽ മാത്രമേ പ്രയോഗിക്കാവൂ. രക്തം വലിയ മുറിവുകൾക്ക് എത്രയും വേഗം തന്നെ ചികിത്സ തേടണം.