ചൂടുകാലം എന്നത് വേനൽക്കാല രോഗങ്ങളുടെകൂടി കാലമാണ്. ത്വക്കുരോഗങ്ങൾ നേത്ര രോഗങ്ങൾ എന്നിവയിൽ തുടങ്ങിചിക്കൻപോക്സ്, അഞ്ചാം പനി, കോളറ വയറുകടി എന്നീ അസുഖങ്ങൾ വരെ വേനൽകാലത്ത് പടർന്നു പിടിക്കാം. ശരീരത്തിൽ നിന്നും ജലാംശം നഷ്ടപ്പെടുന്നത് മൂത്രാശയ സംബന്ധമായ രോഗങ്ങൾക്കും വഴിവെക്കും.
പഴങ്ങളും പച്ചക്കറികളുമാണ് ചൂടുകാലത്ത് ഏറെ കഴിക്കേണ്ടത്. മാംസാഹാരങ്ങൾ കഴിവതും ഒഴിവക്കുക, ഇത് ശരീരത്തിന്റെ താപനില വർധിപ്പിക്കുന്നതിനും ദഹന സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാക്കുന്നതിനും കാരണമാകും. വസ്ത്രങ്ങളിലും ശ്രദ്ധ വേണം, കോട്ടൺ വസ്ത്രങ്ങളാണ് ചൂടുകാലത്ത് ധരിക്കാൻ ഉത്തമം.