മഹീന്ദ്രയുടെ രണ്ടാം തലമുറ ഥാറിന്റെ ആദ്യ യുണിറ്റ് ലേലത്തിൽ നേടിയത് 1.10 കോടി രൂപ. കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്ക് പണം നൽകുന്നതിനാണ് ഐകോണിക് മോഡലിന്റെ ആദ്യ പതിപ്പിനെ മഹീന്ദ ലേലത്തിന് വച്ചത്. സ്വദേശ് ഫൗണ്ടേഷന്‍ പ്രധാന മന്ത്രിയുടെ PM കെയേഴ്സ് ഫണ്ട് എന്നിവയില്‍ ഏതിലേയ്ക്കാണ് ഈ തുക കൈമാറേണ്ടത് എന്ന് വാഹനം ലേലത്തിൽ സ്വന്തമാക്കുന്നവർക്ക് നിർദേശിയ്ക്കാം.
റിപ്പോർട്ടുകൾ പ്രകാരം ഥാര്‍ LX ട്രിം പതിപ്പാണ് ലേലത്തിൽ ലഭിയ്ക്കുക, ഇതിൽ എഞ്ചിൻ, ട്രാൻസ്മിഷൻ എന്നിവയെല്ലാം വാഹനം ലേലത്തിൽ സ്വന്തമാക്കുന്നവക്ക് തീരുമാനിയ്ക്കാം. മിസ്റ്റിക് കോപ്പര്‍, ഗാലക്സി ഗ്രേ, റോക്കി ബീജ്, റെഡ് റേജ്, നാപോളി ബ്ലാക്ക്, അക്വാമറൈന്‍ തുടങ്ങിയവയിൽനിന്നും ഇഷ്ടനിറവും തിരഞ്ഞെടുക്കാം. ലെതറേറ്റ് സീറ്റുകളായിരിയ്ക്കും ഈ പത്തിപ്പിൽ ഉണ്ടവുക.
നമ്പർ വൺ എന്ന് പ്രത്യേകം ബാഡ്ജ് ചെയ്തിട്ടുള്ള വഹനമാണ് ലഭിയ്ക്കുക. വാഹനത്തിന്റെ VIN പ്ലെറ്റിലും ഈ ബാഡ്ജിങ് ഉണ്ടാകും. കൂടാതെ ഉടമയുടെ പേരിന്റെ ആദ്യാക്ഷരങ്ങളും ഈ പ്ലെയ്റ്റില്‍ ഉള്‍പ്പെടുത്തും. മഹീന്ദ്രയുടെ എംസ്റ്റാലിയന്‍ ശ്രേണിയിലെ 2.0 ലിറ്റര്‍ പെട്രോള്‍ എന്‍ജിനും 2.2 എംഹോക്ക് ഡീസല്‍ എന്‍ജിനുമാണ് ഥാറിന് കരുത്തേകുന്നത്. ആറ് സ്പീഡ് ഓട്ടോമാറ്റിക്, മാനുവല്‍ ട്രാന്‍സ്മിഷനുകളും ഇതില്‍ ലഭിക്കും. ടു വീല്‍, ഫോര്‍ വീല്‍ ഡ്രൈവ് പതിപ്പുകളിൽ വാഹനം ലഭിയ്കും.