8 ജിബി റാം, 48 മെഗാപിക്സൽ ക്വാഡ് ക്യാമറ; X50e 5G വിപണിയിൽ അവതരിപ്പിച്ച് വിവോ

വ്യാഴം, 1 ഒക്‌ടോബര്‍ 2020 (14:57 IST)
X50, X50 പ്രോ എന്നിങ്ങനെ രണ്ട് പതിപ്പുകൾക്ക് പുറമേ X50e 5G പതിപ്പിനെ അന്താരാഷ്ട്ര വിപണിയിൽ അവതരിപ്പിച്ച് ചൈനീസ് സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ വിവോ. വിവോയുടെ തായ്‌വാനീസ് വെബ്‌സൈറ്റിലാണ് X50e ലിസ്റ്റ് ചെയ്തിരിക്കുന്നത്. 8 ജിബി റാം 128 ജിബി സ്റ്റോറേജ് പതിപ്പിലാണ് X50e 5G വിപണിയിൽ എത്തുന്നത്. 13,990 തായ്‌വാനീസ് ഡോളര്‍ (ഏകദേശം 35,600 രൂപ) ആണ് സ്മാർട്ട്ഫോണിണ് വില പ്രതീക്ഷിയ്ക്കുന്നത്.
 
6.44 ഇഞ്ച് ഫുള്‍ എച്ച്‌ഡി പ്ലസ് അമോലെഡ് വാട്ടര്‍ ഡ്രോപ്പ് സ്റ്റൈല്‍ നോച്ച്‌ ഡിസ്‌പ്ലേയാണ് ഫോണിൽ നൽകിയിരിയ്ക്കുന്നത്. 48 മെഗാപിക്സല്‍ പ്രൈമറി സെൻസർ അടങ്ങിയ ക്വാഡ് ക്യാമറയാണ് ഫോണിൽ ഉള്ളത്. 13 മെഗാപിക്സല്‍, 8 മെഗാപിക്സല്‍, 2 മെഗാപിക്സല്‍ എന്നിങ്ങനെയാണ് ക്വാഡ് റിയർ ക്യാമറയിലെ മറ്റു സെൻസറുകൾ. 32 മെഗാപിക്സല്‍ ആണ് സെൽഫി ഷൂട്ടർ. 
 
ക്വാൽകോമിന്റെ സ്നാപ്ഡ്രാഗൺ 765 G SoC പ്രൊസസറാണ് ഫോണിന് കരുത്തുപകരുന്നത്. ആന്‍ഡ്രോയിഡ് 10 അടിസ്ഥാനമാക്കിയ ഫണ്‍ടച് ഓഎസ് 10ല്‍ ആയിരിയ്ക്കും സ്മാർട്ട്ഫോൺ പ്രവർത്തിയ്ക്കുക. 33W ഫാസ്റ്റ് ചാർജിങ് സംവിധാനത്തോടുകൂടിയ 4,350 എംഎഎ‌ച്ച് ബാറ്ററിയാണ് ഫോണിൽ നൽകിയിരിയ്ക്കുന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍