സന്ദർശകരെ കൂട്ടത്തോടെ നല്ല ഒന്നാന്തരം തെറിവിളിച്ച് തത്തകൾ, കുറ്റക്കാരായ തത്തക്കൾക്ക് ട്രാൻസ്ഫർ നൽകി അധികൃതർ !

വ്യാഴം, 1 ഒക്‌ടോബര്‍ 2020 (11:26 IST)
വനവും വന്യജീവികളെ കാണുന്നത് ആസ്വദിയ്ക്കാനാണ് വൈൽഡ് ലൈഫ് പാർക്കുകളിലേയ്ക്ക് സന്ദർശകർ എത്തുന്നത്. എന്നാൽ ഇവിടെനിന്നും ചെവിപൊട്ടുന്ന തെറിവിളികൾ കേൾക്കേണ്ടിവന്നാലോ ? മനുഷ്യരല്ല, തത്തകളാണ് മനുഷ്യൻ തോറ്റുപോകുന്ന തരത്തിൽ തെറിവിളി നടത്തുന്നത്. ലണ്ടന്‍ നഗരത്തില്‍ നിന്നും വടക്കു നൂറു മൈല്‍ അകലെയുള്ള ലിങ്കണ്‍ഷെയര്‍ വൈല്‍ഡ് ലൈഫ് പാര്‍ക്കിലാണ് കൗതുകകരമായ സംഭവം. 
 
വിദേശത്ത് നിന്നും എത്തിച്ച ചാര നിറത്തിലുള്ള തത്തകളാണ് കൂട്ടംചേർന്ന് ആളുകളെ ചീത്ത വിളിക്കുന്നത്. സന്ദർശകർക്ക് ഇതൊരു കൗതുകമാണ്. ചീത്ത വിളിയ്ക്കുമ്പോൾ ആളുകൾ ചിരിയ്ക്കുയോ അത്ഭുതപ്പെടുതയോ ചെയ്താൽ അത് തത്തകൾക്ക് കൂടുതൽ പ്രചോദനമാകുന്നു എന്ന് ബിബിസി പറയുന്നു. ഈ പ്രതികരണങ്ങൾ കാണുന്നതിനാണത്രേ തത്തകൾ ഈ വിധം ചീത്തവിളിയ്ക്കുന്നത്. തത്തകൾ ചീത്തി‌വിളിച്ചു എന്ന് ഇതുവരെ ആരും പരാതി പറഞ്ഞിട്ടില്ല. 
 
എന്നാൽ കുട്ടികളെല്ലാം ധാരാളമായി എത്തുന്ന സ്ഥലത്ത് തത്തകൾ കൂട്ടം ചേർന്ന് കൂടിയ ഗ്രേഡിൽ തെറിവിളിയ്ക്കുന്നത് അത്ര നല്ലതല്ല എന്ന തോന്നിയതിനാൽ തത്തകൾക്ക് പല ഇടങ്ങളിലേയ്ക്ക് സ്ഥലംമാറ്റം നൽകാൻ അധികൃതർ തീരുമാനിയ്ക്കുകയായിരുന്നു. അഞ്ച് ഇടങ്ങളിലേയ്ക്കാണ് തത്തകളെ സ്ഥലം മാറ്റിയിരിയ്ക്കുന്നത്. അവിടെ മറ്റൊരു പ്രശ്നം കൂടിയുണ്ട്, ഈ തത്തകൾ അവിടെ ചെന്ന് മറ്റു തത്തകൾക്ക് സംഗതി പഠിപ്പിച്ചാൽ പിന്നെ 200 ഓളം തത്തകളുടെ ചീത്തവിളികേട്ട് സഞ്ചാരികൾ നടക്കേണ്ടിവരും.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍