കെഎസ്ആർടി‌സി ഓൺലൈൻ ടിക്കറ്റ് ബുക്കിങ് ഇനി എളുപ്പം: എന്റെ കെഎസ്ആർടി‌സി ആപ്പ് റെഡി !

വ്യാഴം, 1 ഒക്‌ടോബര്‍ 2020 (11:54 IST)
തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ഒൺലൈനായി ടിക്കറ്റ് ബുക്ക് ചെയ്യുക ഇനി ഏറ്റവും എളുപ്പമാക്കും. 'എന്റെ കെഎസ്ആർടി‌സി' എന്ന ആപ്പ് സജ്ജമായി കഴിഞ്ഞു. അഭി ബസ്സുമായി ചേർന്നാണ് കെഎസ്ആർടിസി പ്രത്യേക അപ്പ് ഒരുക്കിയിരിയ്ക്കുന്നത്. ഈ ആഴ്ച തന്നെ ആപ്പ് പ്രവർത്തനക്ഷമമാകും. എല്ലാ തരം പെയ്മെന്റ് ഓപ്ഷനുകളും എന്റെ കെഎസ്ആർടി‌സി ആപ്പിൽ ലഭ്യമായിരിയ്ക്കും. 
 
ഇതോടെ കെഎസ്ആർടിയിൽ ഓൺലൈൻ ടിക്കറ്റ് ബുക്കിങ് കൂടുതൽ പ്രായോഗികമായി മാറും. ഇത് ഓൺലൈനായി ടിക്കറ്റ് ബുക്ക് ചെയ്യുന്നവരുടെ എണ്ണത്തിൽ വർധനവുണ്ടാക്കും എന്നാണ് വിലയിരുത്തൽ. 10,000 ഓണ്‍ലൈന്‍ ബുക്കിങ്ങുകളാണ് ഒരുദിവസം കെഎസ്ആര്‍ടിസിക്കുള്ളത്. ഇതില്‍ 80 ശതമാനവും മൊബൈല്‍ ഫോണുകളില്‍നിന്നുള്ളവയാണ് എന്നതാണ് പുതിയ ആപ്പ് പുറത്തിറക്കാനുള്ള പ്രചോദനം. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍