പാഴ്‌സലുകള്‍ എത്തിക്കാന്‍ റെയില്‍വേയുടെ പ്രത്യേക സര്‍വീസ്; 19.77 കോടി വരുമാനം

സുബിന്‍ ജോഷി
വ്യാഴം, 7 മെയ് 2020 (15:49 IST)
ലോക്ക് ഡൗണ്‍കാലത്ത് ആവശ്യസാധന പാഴ്‌സല്‍ വിതരണത്തിനായി റെയില്‍വേ നിയോഗിച്ചിരിക്കുന്നത് 2067 ട്രെയിനുകളെ. രാജ്യത്തെ പ്രധാന നഗരങ്ങളായ മുംബൈ, കൊല്‍ക്കത്ത, ഡല്‍ഹി, ചെന്നൈ, ബെംഗ്ലൂര്‍ എന്നിവിടങ്ങളിലാണ് സര്‍വീസ്. 
 
ഇതുവഴി നിലവില്‍ 19.77കോടി രൂപയുടെ വരുമാനം റെയില്‍വേ നേടിയിട്ടുണ്ട്. ഇത്തരത്തില്‍ 54292 ടണ്‍ ആവശ്യവസ്തുക്കളാണ് റെയില്‍വേ രാജ്യത്തിന്റെ പല ഭാഗത്തായി എത്തിച്ചിട്ടുള്ളത്.
 
അതേസമയം റെയില്‍വേ 1.35 ലക്ഷം അതിഥി തൊഴിലാളികളെയാണ് മെയ് 1മുതല്‍ അവരവരുടെ നാടുകളില്‍ എത്തിച്ചത്. 24 കോച്ചുകളുള്ള സ്‌പെഷ്യല്‍ വണ്ടികളാണ് ഓരോ സംസ്ഥാനത്തേക്കും സര്‍വീസ് നടത്തുന്നത്. ഒരു കോച്ചില്‍ ശരാശരി 54 പേര്‍ക്കാണ് യാത്രാനുമതി. ശരാശരി 1000 മുതല്‍ 1200 വരെ യാത്രക്കാരെയാണ് ഓരോ വണ്ടിയിലും കൊണ്ടുപോകുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article