സർക്കാർ നിർദേശിച്ചാൽ ആരോഗ്യ സേതു ആപ്പ് ഫോണുകളിൽ പ്രി ഇൻസ്റ്റാൾ ചെയ്യുമെന്ന് ഷവോമി

വ്യാഴം, 7 മെയ് 2020 (12:52 IST)
കേന്ദ്ര സർക്കാർ നിർദേശിച്ചാൽ പുറത്തിറക്കാനിരിയ്ക്കുന്ന സ്മാർട്ട്ഫോണുകളിൽ ആരോഗ്യ സേതു ആപ്പ് പ്രി ഇൻസ്റ്റാൽ ചെയ്യാം എന്ന് ചൈനീസ് സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ ഷവോമി. ഷവോമി ഇന്ത്യ തങ്ങളുടെ ജീവനക്കാരോട് ആപ്പ് ഡൌൺലോഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യയിലെ കമ്പനിയുടെ ജീവനക്കാരെല്ലാം ആപ്പ് ഉപയോഗിക്കണമെന്ന് നിർദേശം നൽകിയതായി ഷവോമി ഇന്ത്യ മാനേജിങ് ഡയറക്ടർ മനു ജെയിൻ പറഞ്ഞു. 
 
ലോക്‌ഡൗണിൽ ഇളവുകൾ പ്രഖ്യാപിച്ചതോടെ ഗ്രീൻ, ഓറഞ്ച് സോണുകളിൽ സ്മാർട്ട്ഫോണുകൾ അടക്കമുള്ളവ ഓൺലൈനായി വിൽക്കാൻ സർക്കാർ അനുമതി നൽകിയിട്ടുണ്ട്. ഇതോടെ സ്മാർട്ട്ഫോൺ വിപണി വീണ്ടും സജീവമാകും എന്നാണ് കണക്കുകൂട്ടൽ. 
 
കഴിഞ്ഞ ആഴ്ച്ചയിലെ കണക്കുകൾ അനുസരിച്ച് 83.5 ദശലക്ഷത്തിലധികം ആളുകളാണ് ആരോഗ്യസേതു ആപ്പ് ഡൗൺലോഡ് ചെയ്തത്. ഏറ്റവും വേഗത്തിൽ 50 ദശലക്ഷം പ്ലേ സ്റ്റോർ ഡൌൺലോഡുകൾ എന്ന റെക്കോഡും ആരോഗ്യസേതു നേടി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍