'ഗാംഗുലിയ്ക്ക് ശേഷം ഇന്ത്യൻ നായകനാകേണ്ടിയിരുന്നത് യുവ്‌രാജ്, ധോണിയും, കോഹ്‌ലിയും പിന്നിൽനിന്നുകുത്തി'

വ്യാഴം, 7 മെയ് 2020 (13:40 IST)
ഇന്ത്യ എന്നല്ല ലോകത്തിലെ തന്നെ മികച്ച ക്യാപ്റ്റൻമാരുടെ പട്ടികയിൽ മുന്നിൽ തന്നെയുണ്ടാകും മഹേന്ദ്ര സിങ് ധോണി. എന്നാൽ എന്നാൽ ധോണിയെയും അദ്ദേഹന്റെ ക്യാപ്റ്റൻസിയെയും രൂക്ഷമായി വിമർശിച്ച് രംഗത്തെത്തിയിരിയ്ക്കുകയാാണ് ഇന്ത്യയുടെ എക്കാലത്തെയും മികച്ച താരമായ യു‌വ്‌രാജ് സിങ്ങിന്റെ പിതാവ് യോഗ്‌രാജ് സിങ്. ഗാംഗുലിയ്ക്ക് ശേഷം ഇന്ത്യൻ നായകനാാകേണ്ടിയിരുന്നത് യുവ്‌രാജ് ആയിരുന്നു എന്നാണ് യോഗ്‌രാജ് സിങ് പറയുന്നത്.   
 
വീരേന്ദര്‍ സെവാഗ്, ഗൗതം ഗംഭീര്‍, എന്നിവരെല്ലാം ധോണിയ്ക്കെതിരെ നേരിട്ടോ, പരോക്ഷമായോ പല വിമർശനങ്ങളും ഉന്നയിച്ചിട്ടുണ്ട്. എന്തു കൊണ്ടാണ് ഗാംഗുലിയെക്കുറിച്ച്‌ അവരെല്ലാം നല്ലതു മാത്രം പറയുന്നത്? ഗാംഗുലി ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുക്കുമ്പോൾ ഇന്ത്യ റാങ്കിങ്ങില്‍ ഏഴാം സ്ഥാനത്തായിരുന്നു. യുവരാജ്, മുഹമ്മദ് കൈഫ്‌, സഹീര്‍ ഖാന്‍, ഹര്‍ഭജന്‍ സിങ്, വീരേന്ദര്‍ സെവാഗ്, ഗൗതം ഗംഭീര്‍ തുടങ്ങിയ യുവതാരങ്ങളെ ഉള്‍പ്പെടുത്തി ഗാംഗുലി പുതിയൊരു ടീമിനെ വാര്‍ത്തെടുത്തു. 
 
ഗാംഗുലി നായകസ്ഥാനം ഒഴിഞ്ഞപ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റന്‍ ആവേണ്ടിയിരുന്നത് ധോണി ആയിരുന്നില്ല, യുവരാജ് ആയിരുന്നു. വിധിയാണ് എല്ലാം മാറ്റി മറിച്ചത്. അല്ലായിരുന്നെങ്കില്‍ ഇന്ത്യയെ യുവി നയിക്കുമായിരുന്നു. ഗാംഗുലി വാര്‍ത്തെയടുത്ത സർവ സജ്ജമായ ടീമിനെയാണ് ധോണിയ്ക്ക് ലഭിച്ചത്. യുവരാജിന് വീണ്ടും ഇന്ത്യക്ക് വേണ്ടി കളിയ്ക്കാൻ സാധിയ്ക്കുമായിരുന്നു. സാധിക്കുമായിരുന്നു എന്നാല്‍ ധോണിയും ഇപ്പോഴത്തെ ക്യാപ്റ്റന്‍ വിരാട് കോലിയും ചേര്‍ന്നു ചതിക്കുകയായിരുന്നു.' യോഗ്രാജ് സിങ് പറഞ്ഞു.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍