കുറഞ്ഞ ചിലവിൽ റഷ്യയിൽ നിന്നും അസംസ്‌കൃത എണ്ണ: റഷ്യയുടെ വാഗ്‌ദാനം ഇന്ത്യ സ്വീകരിച്ചേക്കും

Webdunia
തിങ്കള്‍, 14 മാര്‍ച്ച് 2022 (16:09 IST)
കുറഞ്ഞ വിലയിൽ റഷ്യയിൽ നിന്നും അസംസ്‌കൃത എന്ന ഇന്ത്യ ഇറക്കുമതി ചെയ്‌തേക്കും. യുക്രെയ്‌ൻ അധിനിവേശത്തെ തുടർന്ന് റഷ്യക്കെതിരെ യുഎസും യൂറോപ്യൻ യൂണിയനും ഉൾപ്പടെയുള്ള രാജ്യങ്ങൾ ഉപരോധമേർപ്പെടുത്തിയതോടെ രൂപ-റൂബിള്‍ ഇടപാടിലൂടെ ക്രൂഡ് ഇറക്കുമതി ചെയ്യുന്നതിനെക്കുറിച്ചാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.
 
അസംസ്‌കൃത എണ്ണയും മറ്റ് ഉത്‌പന്നങ്ങളും വിലക്കിഴിവിൽ നൽകാമെന്ന് നേരത്തെ റഷ്യ വാഗ്‌ദാനം ചെയ്‌തിരുന്നു. ചരക്കുനീക്കം, ഇന്‍ഷുറന്‍സ് പരിരക്ഷ തുടങ്ങിയവയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കാനായാൽ റഷ്യയുടെ വാഗ്‌ദാനം ഇന്ത്യ സ്വീകരിച്ചേക്കും. ഉപരോധം ഭയന്ന് മറ്റ് രാജ്യങ്ങൾ റഷ്യയിൽ നിന്നുള്ള ഇറക്കുമതി തയ്യാറാകുന്നില്ല.
 
അതേസമയം, ഇന്ത്യയിലേയ്ക്കുള്ള ഇറക്കുമതി ഉപരോധത്തെ ബാധിക്കില്ലെന്നാണ് ഉന്നത സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. 25-27% വരെ വിലക്കുറവാണ് അസംസ്‌കൃത എണ്ണയ്ക്ക് റഷ്യ വാഗ്‌ദാനം ചെയ്‌തത്

അനുബന്ധ വാര്‍ത്തകള്‍

Next Article