പോളണ്ട് അതിർത്തിയിൽ നിന്ന് 25 കിലോമീറ്റർ മാത്രം അകലെയാണ് റഷ്യ വ്യോമാക്രമണം നടത്തിയത്. ഇത് ആശങ്ക സൃഷ്ടിക്കുന്നതായി ബ്രിട്ടനും അമേരിക്കയും പ്രതികരിച്ചു. റഷ്യയുടെ അധിനിവേശം നാറ്റോ സഖ്യരാജ്യത്തിന് നേര്‍ക്കുവന്നാല്‍ കൂട്ടായ സംരക്ഷണമുണ്ടാകുമെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡനും മുന്നറിയിപ്പ് നല്‍കി.