ഫെയ്‌സ്‌ബുക്കിന് പിന്നാലെ ഇൻസ്റ്റഗ്രാമിനും റ്ഷ്യയിൽ നിരോധനം: മാർച്ച് 14 മുതൽ പ്രാബ‌ല്യത്തിൽ

ശനി, 12 മാര്‍ച്ച് 2022 (16:10 IST)
ഫെയ്‌സ്‌ബുക്കിന് പിന്നാലെ അമേരിക്കൻ കമ്പനി മെറ്റയുടെ കീഴിലുള്ള ഇൻസ്റ്റഗ്രാമിനും റഷ്യ നിരോധനം ഏർപ്പെടുത്തുന്നു. റഷ്യയുടെ വിവര വിനിമയ ഏജന്‍സിയായ റോസ്‌കോംനാഡ്‌സര്‍ ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
 
റഷ്യൻ മാധ്യമങ്ങൾക്കെതിരെ വിവേചനം കാണിക്കുന്നുവെന്ന് കാണിച്ചാണ് ഫെയ്‌സ്‌ബുക്കിന് റഷ്യ നിരോധനം ഏർപ്പെടുത്തിയത്.അതേസമയം റഷ്യയുടേത് ശരിയായ നടപടിയല്ലെന്ന് ഇന്‍സ്റ്റാഗ്രാം മേധാവി ആദം മൊസേരി പറഞ്ഞു. ഈ നടപടി 80 ശതമാനം റഷ്യക്കാരേയും തമ്മിലകറ്റുമെന്നും ലോകവുമായുള്ള ബന്ധമില്ലാതാക്കുമെന്നും അദ്ദേഹം പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍