യുദ്ധം രൂക്ഷമായ യുക്രെയ്‌നിൽ റഷ്യ രാസായുധമോ ജൈവായുധമോ പ്രയോഗിച്ചേക്കുമെന്ന് അമേരിക്ക. യുഎസിലെ ബയോളജിക്കൽ വെപ്പൺ ലാബ്, യുക്രെയ്നിലെ കെമിക്കൽ വെപ്പൺ ഡവലപ്മെന്റ് ലാബ് എന്നിവയെപ്പറ്റിയുള്ള റഷ്യയുടെ അവകാശവാദങ്ങൾ യുക്തിസഹമല്ലെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജാൻ സാകി പറഞ്ഞു.